- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളാഞ്ചേരിയിൽ കാർ നന്നാക്കുന്നതിനിടെ യുവാവിന്റെ തലയിലേക്ക് തീപടർന്നു
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ കാർ നന്നാക്കുന്നതിനിടെ യുവാവിന്റെ തലയ്ക്കു തീപിടിച്ചു. കാറിന്റെ ബോണറ്റിനുള്ളിൽനിന്ന് തലയിലേക്ക് തീ പടരുകയായിരുന്നു. മനസ്സാന്നിധ്യം കൊണ്ടാണ് യുവാവ് രക്ഷപ്പെട്ടത്. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു.
വളാഞ്ചേരി പട്ടാമ്പി റോഡിലാണ് സംഭവം. കാറിന്റെ ബോണറ്റ് തുറന്ന് കാറിന്റെ റിപ്പയറിങ്ങിലായിരുന്നു യുവാവ്. തീയാളിയത് പെട്ടെന്നായിരുന്നു. യുവാവിന്റെ തലയിലേക്കു തീ പടർന്നു.
പരിഭ്രമിക്കാതെ, കൈകൊണ്ടു തന്നെ തീയണയ്ക്കാൻ ശ്രമിച്ചതിനാൽ വലിയ അപകടം ഒഴിവായി. തൊട്ടടുത്തുള്ളവർ ഓടിക്കൂടിയപ്പോഴേക്കും യുവാവ് സ്വയംരക്ഷ നേടിയിരുന്നു.
Next Story




