- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലൈംഗികാതിക്രമം ഇര മുഖ്യമന്ത്രിയോട് തുറന്നുപറഞ്ഞു; പതിനേഴുകാരിയുടെ പരാതിയിൽ ഉടനടി അറസ്റ്റ്
ചെന്നൈ: ലൈംഗികാതിക്രമത്തിന് ഇരയായ പതിനേഴുകാരിയുടെ പരാതിയിൽ അതിവേഗം നടപടിയെടുത്ത് തമിഴ്‌നാട് സർക്കാർ. ലൈംഗികാതിക്രമം തുറന്നുപറഞ്ഞ് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് നീതി ചോദിച്ച പതിനേഴ് കാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെ പെൺകുട്ടിയെ ഉപദ്രവിച്ച മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെങ്കൽപ്പേട്ട് കൽപാക്കം സ്വദേശിയായ 17കാരിയാണ് ബന്ധുക്കളിൽ നിന്നുള്ള അക്രമം സഹിക്കാനാവാതെ നീതി തേടി മുഖ്യമന്ത്രിയെ സമീപിച്ചത്. കരഞ്ഞ് സങ്കടം പറഞ്ഞ പെൺകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ നീതി അതിവേഗം എത്തി. പെൺകുട്ടിയുടെ കുടുംബത്തെ ഉപദ്രവിച്ച രാഷ്ട്രീയപാർട്ടി നേതാവ് അടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസിൽ പരാതിപ്പെട്ടിട്ടും നീതി കിട്ടിയില്ലെന്നും മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ട് നീതി നൽകണമെന്നുമായിരുന്നു പെൺകുട്ടിയുടെ അഭ്യർത്ഥന. പരാതിപ്പെട്ടതോടെ ഗ്രാമവാസികൾ കുടുംബത്തിന് ഭ്രഷ്ട് കൽപ്പിച്ചെന്നും പെൺകുട്ടി പറഞ്ഞിരുന്നു.
പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇപ്പോൾ മൂന്നു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെയും പെൺകുട്ടി മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. അമ്മയ്ക്കും 15കാരി സഹോദരിക്കുമൊപ്പം താമസിക്കുന്ന വീട്ടിൽ കയറിയാണ് മൂന്ന് പേർ നിരന്തരം 17കാരിയെ ഉൾപ്പെടെ ഉപദ്രവിച്ചത്.
ന്യൂസ് ഡെസ്ക്