ഗുവാഹത്തി: പീഡനക്കേസ് പ്രതികളായ രണ്ട കൗമാരക്കാരെ പൊലീസ് വെടിവെച്ചു കൊന്നു. പൊലീസുകാരെ ആക്രമിച്ച ശേഷം കസ്റ്റഡിയിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വെടിയേറ്റു മരിച്ചത്.

ഹോട്ടൽ മുറിയിൽ വച്ച് കഴിഞ്ഞ മാസം അഞ്ചു പേർ ചേർന്ന് പീഡിപ്പിച്ചെന്ന 15 വയസ്സുകാരിയുടെ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്. ഇവർ പൊലീസിനെ ആക്രമിച്ച ശേഷം കടന്നുകളയാനൊരുങ്ങിയപ്പോഴാണ് വെടിയേറ്റു മരിച്ചത്. സംഭവത്തിൽ രണ്ട് പാലീസുകാർക്കും പരുക്കേറ്റു.