ദോഹ:ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടുകൂടി വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ കൈമാറ്റം ചെയ്യാൻ നടുമുറ്റം ബുക്‌സ്വാപ് 2022 ശനിയാഴ്ച മുതൽ ആരംഭിക്കും.സ്‌കൂളുകളിൽ വർഷാവസാന പരീക്ഷ അവസാനിക്കുന്നതോടു കൂടിയാണ് ബുക്‌സ്വാപ് ആരംഭിക്കുന്നത്.പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ സാമ്പത്തിക ചെലവ് ചുരുക്കുക,വിദ്യാഭ്യാസം പ്രകൃതി സൗഹൃദമാക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് ബുക് കൈമാറ്റം നടത്തിവരുന്നത്.കോവിഡ് സാഹചര്യത്തിൽ തിരക്ക് കുറക്കാൻ വിവിധ സ്‌കൂളുകൾക്ക് വിവിധ സമയങ്ങളിലാണ് സമയം നിശ്ചയിച്ചിട്ടുള്ളത്.

നുഐജയിലെ കൾച്ചറൽ ഫോറത്തിൽ വെച്ച് മാർച്ച് പത്തൊമ്പത് ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണി മുതൽ ആറു മണി വരെ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ, സ്പ്രിങ് ഫീൽഡ് എന്നീ സ്‌കൂളുകളുടെയും ആറുമണി മുതൽ ഒന്പതുമണിവരെ ബിർള പബ്ലിക് സ്‌കൂൾ, പേൾസ് എന്നിവയുടെയും കൈമാറ്റം നടക്കും.

മാർച്ച് ഇരുപതിന് ഞായറാഴ്ച മൂന്നു മണി മുതൽ ആറുമണി വരെ ഡി പി എസ്,മൊണാർക്ക്,രാജഗിരി എന്നിവയുടെയും ആറുമണി മുതൽ ഒന്പത് മണിവരെ ഡി ഐ എം എസ്,ഒലീവ് ഇന്റർനാഷണൽ സ്‌കൂൾ, സ്‌കോളേഴ്‌സ് എന്നിവയുടെയും നടക്കും.

ഇരുപത്തൊന്നിന് തിങ്കളാഴ്ച മൂന്ന് മണി മുതൽ ആറുമണി വരെ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ, ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ, ലൊയോള,ഭവൻസ് എന്നീ സ്‌കൂളുകളുടെയും ഏഴ് മണി മുതൽ ഒൻപത് മണി വരെ അവസാന ഘട്ടത്തിൽ മുഴുവൻ സ്‌കൂളുകളുടെയും പുസ്തക കൈമാറ്റം നടക്കും.രണ്ടാഴ്ചയായിവിവിധ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ നടുമുറ്റം വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി പുസ്തകങ്ങൾ നടുമുറ്റത്തിന്റെ വിവിധ ഏരിയാ കോഡിനേറ്റർമാർ വഴി മുൻകൂട്ടി ബുക് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.