യു.ടി.എസ്.സി (യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്) സൗദി ചാപ്റ്റർസംഘടിപ്പിക്കുന്ന നാലാമത് സോക്കർ ഫെസ്റ്റിവൽ മാർച്ച് 18, 24, 25തീയതികളിൽ ബനി മാലിക്കിലെ അൽ ശബാബ് സ്പോർട്സ് സിറ്റി ഫ്‌ളഡ് ലൈറ്റ്ഗ്രൗണ്ടിൽ (അൽ സലാം മാളിന് മുൻവശം) നടക്കും. ഇറാം ഗ്രൂപ്പ് ആണ്ടൂർണമെന്റിന്റെ മുഖ്യ പ്രായോജകർ. എട്ട് ടീമുകൾ പങ്കെടുക്കുന്നടൂർണമെന്റിൽ ടീമുകളെ രണ്ട് പൂളുകളിൽ തരം തിരിച്ചു നാല് ലീഗ് മത്സരങ്ങൾനടക്കും. ലീഗ് റൗണ്ടിൽ കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ മാർച്ച്24ന് രാത്രി 9 മണിക്ക് നടക്കുന്ന സെമി ഫൈനലിൽ ഏറ്റുമുട്ടും. മാർച്ച് 25ന് രാത്രി 9.30 നാണ് ഫൈനൽ മത്സരം നടക്കുക.

ജിദ്ദ സ്പോർട്സ് ക്ലബ്, സോക്കർ ഗയ്സ്, തുറായ മെഡിക്കൽസ് എഫ്.സി,ഇത്തിഹാദ് എഫ്.സി, ഇ.എഫ്.എസ്, റെഡ് സീ ബ്‌ളാസ്റ്റേഴ്‌സ്, ഡെലീഷ്യ എഫ്.സിനിലംബൂർ, അൽ റായ് വാട്ടർ ജിദ്ദ എന്നീ എട്ട് ഫുട്‌ബോൾ ക്ലബ്ബുകളാണ്ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

2009 ജൂലൈ മാസം 49 പേരടങ്ങുന്ന പ്രവാസികളായ മുൻ ഹോക്കി താരങ്ങളുടെമനസ്സിലുദിച്ച ആശയമാണ് യുണൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്ബ് എന്നക്ലബ്ബ് രൂപം കൊണ്ടത്. കേരളത്തിലെ തലശ്ശേരിയിലാണ് ആസ്ഥാനമെങ്കിലും UAEയും ഒമാനുമാണ് പ്രധാന പ്രവർത്തന മേഖല. 2016 ൽ ജിദ്ദയിൽ ഫിഫ അണ്ടർ 17ലോകക്കപ്പ് ഫുട്‌ബോൾ സെലക്ഷൻ ട്രയൽസ് സംഘടിപ്പിച്ച് 7 മികച്ച കളിക്കാരെമുംബെയിൽ സെക്ഷൻ ട്രെയ്ൽസ്‌ന് അയച്ച് കൊണ്ടാണ് സൗദി അറേബ്യയിലെ
യു.ടി.എസ്.സി പ്രവർത്തനം ആരംഭിച്ചത്. ജിദ്ദയിൽ ആദ്യമായി ഹോക്കി
ടൂർണമെന്റ് സംഘടിപ്പിച്ചും യു.ടി.എസ്.സി ശ്രദ്ധേയമായിരുന്നു.

ഹോക്കി ഗെയിമിനെ പ്രമോട്ട് ചെയ്യുക എന്നതാണ് പ്രധാന അജണ്ടയെങ്കിലുംഫുട്‌ബോളിലും ബാസ്‌ക്കറ്റ് ബോളിലും ക്രിക്കറ്റിലും യു.ടി.എസ്.സിതങ്ങളുടേതായ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ഹോക്കിയിൽ കേരളത്തെപ്രതിനിതീകരിച്ച തലശ്ശേരിക്കാരനായ ജാവീസ് ഒ.വി യുടെ നേതൃത്വത്തിലാണ്കൂട്ടായ്മയുടെ പ്രവർത്തങ്ങൾ ഏകോപകരിച്ചു മുൻപോട്ട് പോകുന്നത്.

ജിദ്ദയിലെ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോം ആയ H & E ലൈവ് പരിപാടിയിലൂടെ
ടീമുകളുടെ പൂൾ ഡ്രോയും ഫിക്‌സ്ച്ചർ പ്രകാശനവും നടന്നു. തികച്ചും
വ്യത്യസ്തത പുലർത്തിയ പരിപാടിയിൽ യു.ടി.എസ്.സി ചീഫ് പാട്രൺ ജിനോസ് ബഷീർ
ഓൺലൈൻ ആയി പരിപാടി ഉദ്ഘാടനം ചെയ്തു. ടെക്‌നിക്കൽ ഹെഡ് സഹീർ പി.ആർ
ടൂർണമെന്റ് കൺവീനർ നിർഷാദ് മുൻ പ്രസിഡന്റ് അഷ്വാക് മേലേക്കണ്ടി എന്നിവർ
ലൈവ് പരിപാടിയിൽ സ്റ്റുഡിയോവിൽ പങ്കെടുത്തു. ടീമുകളുടെ പ്രതിനിധികൾ
ഓൺലൈൻ ആയി പരിപാടിയിൽ പങ്കെടുത്തു. ടെക്‌നിക്കൽ ഹെഡ് സഹീർ പി.ആർ
ടൂർണമെന്റ് ടൂർണമെന്റ് നിയമാവലിയെ കുറിച്ച് വിശദീകരിച്ചു. H & E ലൈവ്പ്രോഗ്രാം ഹെഡ് റാഫി ബീമാപ്പള്ളി അവതാരകൻ ആയിരിന്നു.