- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
റഷ്യയിൽ നിന്നും ഓയിൽ ഇറക്കുമതി: ഇന്ത്യൻ നയം നിരാശാജനകമെന്ന് അമിബറെ
വാഷിങ്ടൺ ഡി.സി. : റഷ്യയിൽ നിന്നും എനർജിയും, ഓയിലും വാങ്ങുന്നതിനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ തീരുമാനം നിരാശാജനകമെന്ന് യു.എസ്.ഹൗസ് പ്രതിനിധിയും, ഇന്ത്യൻ അമേരിക്കനുമായ അമിബറെ അഭിപ്രായപ്പെട്ടു.
റഷ്യൻ അധിനിവേശത്തെ തുടർന്ന് കുതിച്ചുയർന്ന ഗ്യാസ് വില നിയന്ത്രിക്കുന്നതിനാണ് ഇന്ത്യ റഷ്യയിൽനിന്നും കുറഞ്ഞ വിലക്ക് ഗ്യാസും, ഓയിലും വാങ്ങുന്നതിന് തീരുമാനിച്ചത്.
ലോകരാജ്യങ്ങൾ റഷ്യൻ അധിനിവേശത്തെ ചെറുക്കുകയും, റഷ്യക്കുമേൽ കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്ാണ് റഷ്യക്കനുകൂല നിലപാട് സ്വീകരിക്കുന്നത്. യുനൈറ്റഡ് നാഷ്ണൽ ജനറൽ അസംബ്ലി അംഗീകരിച്ച പ്രമേയത്തിനെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയും, ആയിരക്കണക്കിന് നിരപരാധികളെ മരണത്തിലേക്ക് തള്ളിവിടുകയും, ലക്ഷകണക്കിന് അഭയാർത്ഥികളെ സൃഷ്ടിക്കുകയും ചെയ്തു. ചരിത്രത്തിനു പോലും മാപ്പു നൽകാനാകാത്ത അതിക്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന റഷ്യക്ക് ഇന്ത്യ നൽകുന്ന പിന്തുണ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
യു.എസ്. ഹൗസ് ഫോറിൻ അഫയേഴ്‌സ് സബ്കമ്മിറ്റി ഓൺ ഏഷ്യ തലവനും, കോൺഗ്രസ്സിലെ സീനിയർ ഇന്ത്യൻ അമേരിക്കൻ അംഗവുമായ ബറെ, ഇന്ത്യൻ അഭിമുഖീകരിക്കുകയും, ഗുരുതര അതിർത്തിപ്രശ്‌നങ്ങൾ ഉണ്ടായിട്ടും, അകാരണമായ യുക്രെയ്ൻ അതിർത്തിയിലേക്ക് കടന്നു കയറി റഷ്യ നടത്തുന്ന അതിക്രമങ്ങൾ കണ്ടില്ലാ എന്നു നടിക്കുന്നതു ആപത്കരമാണെന്നും മാർച്ച് 16ന് ട്വിറ്റർ സന്ദേശത്തിൽ ബറെ ചൂണ്ടികാട്ടി. അന്തർദേശീയ ഉപരോധങ്ങളെ മറികടന്ന് റഷ്യയെ സഹായിക്കുന്ന ഇന്ത്യയുടെ നയം സംഗതികൾ കൂടുതൽ വഷളാക്കുമെന്നും ബെറെ മുന്നറിയിപ്പു നൽകി.