- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
യുക്രെയിന് യുദ്ധവിമാനങ്ങൾ നൽകണമെന്ന് സെനറ്റർ റിക്ക് സ്‌കോട്ട്
ഫ്‌ളോറിഡാ : ബുധനാഴ്ച രാവിലെ അമേരിക്കൻ കോൺഗ്രസ്സിലെ അംഗങ്ങളെ അഭിസംബോധന ചെയ്ത് യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കി നടത്തിയ അഭ്യർത്ഥന മാനിച്ച് യുക്രെയിന് കൂടുതൽ യുദ്ധവിമാനങ്ങളും ആന്റി എയർക്രാഫ്റ്റ് ഡിഫൻസ് സിസ്റ്റവും അടിയന്തിരമായി നൽകണമെന്ന് ഫ്‌ളോറിഡയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ റിക്ക് സ്‌കോട്ട് ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടു . ഇത് രണ്ടും നൽകാൻ തയ്യാറായില്ലെങ്കിൽ യുക്രെയിനിനെ നോ ഫ്ളൈ സോണായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
റഷ്യൻ വ്യോമസേനയുടെ ആക്രമണത്തെ ചെറുക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് നോ ഫ്ളൈ സോൺ വേണമെന്ന ആവശ്യം അമേരിക്കയുടെ മുൻപാകെ സെലൻസ്‌കി വച്ചിട്ടുള്ളത് . യുക്രെയിൻ ജനവാസമുള്ള സിറ്റികളിൽ റഷ്യൻ വ്യോമസേന വർഷിക്കുന്ന ബോംബുകൾ നിരപരാധികളായ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളുടെ ജീവനാണ് അപഹരിക്കുന്നതെന്ന് സെലൻസ്‌കി യു.എസ് കോൺഗ്രസ് അംഗങ്ങളെ ബോധ്യപ്പെടുത്തി .
പ്രസിഡന്റ് ബൈഡൻ ഉടനെ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അവിടെ മരിച്ചു വീഴുന്ന നിരപരാധികളായ ഓരോരുത്തരുടെയും ജീവന് കണക്ക് പറയേണ്ടി വരുമെന്നും റിക്ക് സ്‌കോട്ട് മുന്നറിയിപ്പ് നൽകി . സെലൻസ്‌കിയുടെ അഭ്യർത്ഥനക്ക് ശേഷം 800 മില്യൺ ഡോളറിന്റെ യുദ്ധ ഉപകരണങ്ങൾ അടിയന്തിരമായി യുക്രെയിനിലേക്ക് അയക്കുന്ന നടപടികൾ ത്വരിതപ്പെടുത്തിയിട്ടുണ്ട് . ഇതിൽ 800 സ്റ്റിൻജർ ആന്റി എയർക്രാഫ്റ്റ് സിസ്റ്റവും , 2000 ജാവലിൻ മിസൈൽസും ഉൾപ്പെടും .