- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിജാബ് നിരോധനം പിൻവലിക്കുക ഇസ്ലാമോഫോബിയയെ ചെറുക്കുക; പ്രതിഷേധ സംഗമം
ഹിജാബ് നിരോധനത്തെ ശെരി വെച്ച് കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് കൊണ്ട് എസ്‌ഐ.ഓ, ജി.ഐ.ഓ ജില്ലാ കമ്മിറ്റികൾ സംയുക്തമായി 'Repeal Hijab Ban Resist Islamophobia' എന്ന തലക്കെട്ടിൽ പ്രതിഷേധ സംഗമവും വിദ്യാർത്ഥി റാലിയും നടത്തി. എസ്‌ഐ.ഓ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. ഒരു മതാനുഷ്ഠാനം അനിവാര്യമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതി സ്വയം ഗവേഷണം നടത്തിയല്ലെന്നും അത് ഇസ്ലാമിക പണ്ഡിത സമൂഹം നിർവ്വഹിച്ചു കൊള്ളാമെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ തന്നെ മുൻകാല വിധികൾക്ക് വിരുദ്ധമാണ് കർണാടക ഹൈക്കോടതിയുടെ ഇപ്പോഴത്തെ വിധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്‌ഐ.ഓ ജില്ലാ സെക്രട്ടറി നവാഫ് പാറക്കടവ്, ജി.ഐ.ഓ ജില്ലാ പ്രസിഡന്റ് ഫർഹത്ത് ഇ, ഷഫാഖ് കക്കോടി എന്നിവർ സംസാരിച്ചു.
Next Story