- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 102കാരന് 15 വർഷം തടവ്
ചെന്നൈ: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 102കാരന് 15വർഷം തടവും 5000 രൂപ ശിക്ഷയും വിധിച്ചു. 2018 ജൂലൈയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ ഇയാൾക്ക് 99 വയസായിരുന്നു. തിരുവള്ളൂർ മഹിളാ കോടതിയുടെതാണ് ഉത്തരവ്.
സർക്കാർ സ്‌കൂളിൽ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച പരശുരാമൻ സേനീർക്കുപ്പത്താണ് താമസിച്ചിരുന്നത്. വീടിന് സമീപത്ത് 5 വീടകൾ നിർമ്മിച്ച് ഇയാൾ വാടകയ്ക്ക് നൽകിയിരുന്നു.
അതിൽ ഒരുവീട് ദമ്പതികൾ വാടകയ്ക്ക് എടുത്തിരുന്നു. അവർക്ക 10വയസ്സുള്ള ഒരു പെൺകുട്ടിയുമുണ്ട്. ജൂലൈ മാസത്തിൽ പെൺകുട്ടിക്ക് കലശലയായ വയറുവേദന അനുഭവപ്പെട്ടു. സ്‌കൂളിൽ നിന്ന് എന്തെങ്കിലും കഴിച്ചതാവുമെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്.
വീട്ടുകാർ ചോദിച്ചപ്പോഴാണ് അയൽവാസിയായ വയോധികൻ ലൈംഗികമായി പീഡിപ്പിച്ച കാര്യം പെൺകുട്ടി വീട്ടുകാരോട് പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകി.
ചോദ്യം ചെയ്യലിൽ കുട്ടിയെ പീഡിപ്പിച്ചതായി പരശുരാമൻ സമ്മതിച്ചു. മൂന്നരവർഷത്തിനുള്ളിലാണ് വിചാരണനടപടികൾ പൂർത്തിയാക്കി കോടതി ഇയാൾക്ക് ശിക്ഷവിധിച്ചത്. പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് 45,000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു.




