ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൻ വനിതാ ഡബിൾസിൽ ഇന്ത്യൻ സഖ്യം സെമിയിൽ. മലയാളിതാരം ട്രീസ ജോളിയും ഹൈദരാബാദുകാരി ഗായത്രി ഗോപിചന്ദുമാണ് വനിതാ ഡബിൾസ് ക്വാർട്ടറിൽ കൊറിയൻ സഖ്യത്തെ മൂന്ന് ഗെയിം പോരാട്ടത്തിൽ തോൽപിച്ചത്. ആദ്യ ഗെയിം നഷ്ടമായ ശേഷമാണ് ട്രീസഗായത്രി സഖ്യത്തിന്റെ തിരിച്ചുവരവ്. സ്‌കോർ: 14-21, 22-20, 21-15.

പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നും സെമിയിൽ കടന്നു. എതിരാളി ലു ഗുവാങ് ചു പിന്മാറിയതിനെ തുടർന്നാണ് ലക്ഷ്യ സെമിയിൽ കടന്നത്. ക്വാർട്ടറിൽ ലോക മൂന്നാം നമ്പർതാരം ഡെന്മാർക്കിന്റെ ആൻഡേഴ്‌സ് ആന്റൻസനെയാണ് ലക്ഷ്യ സെൻ അട്ടിമറിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ലക്ഷ്യ സെന്നിന്റെ വിജയം.

പി.വി സിന്ധുവും കെ.ശ്രീകാന്തും, സൈന നെഹ്വാളും രണ്ടാം റൗണ്ടിൽ പുറത്തായി. ജപ്പാന്റെ സയാക തകഹാഷിയോടാണ് സിന്ധു തോറ്റത്.