- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ദ കശ്മിർ ഫയൽസ്' സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് സുരക്ഷ ഭീഷണി; വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി
ന്യൂഡൽഹി: കശ്മീർ ഫയൽസ് സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് വൈ സെക്യൂരിറ്റി സുരക്ഷ ഏർപ്പെടുത്തി. കശ്മീരി പണ്ഡിറ്റികളുടെ കഥ പറയുന്ന സിനിമയുടെ റിലീസിന് പിന്നാലെയാണ് സുരക്ഷ ഏർപ്പെടുത്തിയത്. വിവേക് അഗ്നിഹോത്രിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന് ബോധ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
സി ആർ പി എഫ് അകമ്പടിയോടെയുള്ള സുരക്ഷ സംഘം ഇന്ത്യയിൽ ഉടനീളം വിവേകിനൊപ്പം ഉണ്ടാകും. കശ്മീർ ഫയൽസ് സിനിമക്ക് ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ സിനിമ സത്യങ്ങളെ വളച്ചൊടിക്കുന്നതാണന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള വിമർശിച്ചു. നേരത്തെ, കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ചലച്ചിത്രമായ 'ദ കശ്മിർ ഫയൽസി'നെ പ്രകീർത്തിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് രംഗത്ത് വന്നിരുന്നു.
എല്ലാ സത്യാന്വേഷികളും ചിത്രം കാണണമെന്നാണ് മോഹൻ ഭാഗത് പറഞ്ഞത്. ഉജ്വലമായ തിരക്കഥ, സമ്പൂർണമായ കലാസൃഷ്ടിയും സമഗ്രമായ ഗവേഷണമെന്നും മോഹൻ ഭാഗവത് പറഞ്ഞു. കഴിഞ്ഞ ആഴ്ചയായിരുന്നു ചിത്രം പ്രദർശനത്തിന് എത്തിയത്. 'ദ കശ്മിർ ഫയൽസ്' സംവിധായകൻ വിവേക് അഗ്നിഹോത്രിയും നടി പല്ലവി ജോഷിയും ഡൽഹിയിൽ മോഹൻ ഭാഗത്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മോഹൻ ഭാഗത്ത് ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയത്.
'ദ കശ്മിർ ഫയൽസ്' നല്ല സിനിമയാണെന്നും എല്ലാ എംപിമാരും കാണണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പതാക ഉയർത്തിയ മുഴുവൻ ആളുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഷാകുലരാണ്. വസ്തുതകളുടെയും കലയുടെയും അടിസ്ഥാനത്തിൽ സിനിമയെ വിശകലനം ചെയ്യേണ്ടതിനുപകരം, സിനിമയെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണമാണ് നടക്കുന്നത്.
സത്യം ശരിയായ രീതിയിൽ പുറത്തുകൊണ്ടുവരുന്നത് രാജ്യത്തിന് പ്രയോജനകരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന് പല വശങ്ങളും ഉണ്ടാകാം. ചിലർ ഒരു കാര്യം കാണുന്നു, മറ്റുള്ളവർ മറ്റെന്തെങ്കിലും കാണുന്നു. വർഷങ്ങളായി സത്യം ബോധപൂർവ്വം മറയ്ക്കാൻ ശ്രമിക്കുന്നവരിൽ നിന്നാണ് സിനിമകളോട് മോശമായ പ്രതികരണങ്ങൾ വരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. 'ദ കശ്മിർ ഫയൽസ്' എന്ന ചിത്രത്തിനെ പ്രധാനമന്ത്രിയടക്കമുള്ളവർ അഭിനന്ദിച്ചപ്പോൾ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ അശോക് സ്വയ്ൻ രംഗത്ത് എത്തിയിരുന്നു.
ഇന്ത്യയിൽ നടന്ന കൊലപാതകങ്ങൾ എല്ലാം രാജ്യം ഓർക്കേണ്ടതാണെന്ന ഓർമ്മപ്പെടുത്തലുമായിട്ടായിരുന്നു പ്രൊഫസർ അശോക് സ്വയ്ൻ രംഗത്ത് എത്തിയത്. ഹിന്ദുക്കൾ സമാധാനപ്രിയരാണെങ്കിൽ ആരാണ് ഇവരെയൊക്കെ കൊന്നതെന്ന ചോദ്യത്തോടെ 1969 മുതൽ 2013 വരെയുള്ള വിവിധ കലാപങ്ങളുടേയും അവയിൽ കൊല്ലപ്പെട്ട ഹിന്ദു വിഭാഗത്തിൽ നിന്ന് അല്ലാത്തവരുടേയും എണ്ണവും സൂചിപ്പിച്ചായിരുന്നു അശോകിന്റെ വിമർശനം.
'ദ കശ്മിർ ഫയൽസ്' ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചും ഒട്ടേറെ പേർ രംഗത്ത് എത്തിയതോടെ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ്. 'ദ കശ്മിർ ഫയൽസ്' ചിത്രം 4.25 കോടി രൂപയാണ് ആദ്യ ദിനത്തിൽ ചിത്രം നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ച ഇതിന്റെ ഇരട്ടിയിൽ ഏറെ, 10.10 കോടിയും ചിത്രം നേടി. ആദ്യ രണ്ട് ദിനങ്ങളെ അപേക്ഷിച്ച് അഭൂതപൂർവ്വമായ വളർച്ചയാണ് മൂന്നാം ദിനത്തിൽ ചിത്രം നേടിയിരിക്കുന്നത്. 17.25 കോടിയാണ് ഞായറാഴ്ച നേടിയ കളക്ഷൻ.
അതായത് ആദ്യ ദിനവുമായി തട്ടിച്ചുനോക്കിയാൽ 300 ശതമാനത്തിലേറെ വളർച്ച. ആദ്യ മൂന്ന് ദിനങ്ങളിലെ കളക്ഷൻ ചേർത്തുവച്ചാൽ 31.6 കോടി വരും. കൊവിഡിനു ശേഷമുള്ള സിനിമാമേഖലയുടെ രീതികൾ പരിശോധിച്ചാൽ റെക്കോർഡ് കളക്ഷനാണ് ഇത്. രണ്ട് മണിക്കൂറും 50 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക്