- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഗ്‌നൽ സംവിധാനത്തിൽ അറ്റകുറ്റപ്പണി: ശനിയാഴ്ചയും മാർച്ച് 26നും ട്രെയിനുകൾ വൈകും
തിരുവനന്തപുരം: കൊല്ലം-കായംകുളം സെക്ഷനിൽ സിഗ്‌നൽ സംവിധാനത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ചയും മാർച്ച് 26നും ട്രെയിൻ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു.
ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി (16345) കൊല്ലത്തിനും കായംകുളത്തിനുമിടയിൽ 40 മിനിറ്റ് വൈകും. സെക്കന്ദരാബാദ്-തിരുവനന്തപുരം സെൻട്രൽ ശബരി (17230) 15 മിനിറ്റും തിരുവനന്തപുരം-ചെന്നൈ മെയിൽ (12624) 20 മിനിറ്റും വൈകും.
മാർച്ച് 26ന് ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി (16345) ഒരു മണിക്കൂർ 10 മിനിറ്റും സെക്കന്ദരാബാദ്-തിരുവനന്തപുരം ശബരി (17230) 40 മിനിറ്റും തിരുവനന്തപുരം-ചെന്നൈ മെയിൽ (12624) 30 മിനിറ്റും വൈകുമെന്ന് റെയിൽവേ അറിയിച്ചു.
Next Story




