- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി നഴ്‌സ് സൗദി അറേബ്യയിൽ മരിച്ചു; ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു
റിയാദ്: മലയാളി നഴ്‌സ് സൗദി അറേബ്യയിൽ മരിച്ചു. കോട്ടയം മാന്നാനം സ്വദേശി ജിജിമോൾ (47) ആണ് മരിച്ചത്. മദീനയ്ക്ക് സമീപം ഹാനാക്കിയ ആശുപത്രിയിൽ കഴിഞ്ഞ 17 വർഷമായി സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭർത്താവ് - ജിന്റോ ജോർജ്. മകൻ - ജിനോ ജിന്റോ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി മദീന നവോദയയുടെ പ്രവർത്തകൻ സലാം കല്ലായി, നിസാർ കരുനാഗപ്പള്ളി, സോണി തൊടുപുഴ എന്നിവർ രംഗത്തുണ്ട്.
Next Story




