- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളിയാഴ്ച വൈകിട്ടും മധ്യകേരളത്തിൽ പലയിടത്തും പരക്കെ മഴ; അടുത്ത രണ്ട് ദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വരുംദിവസങ്ങളിലും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വേനൽമഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ശനി, ഞായർ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഗ്രീൻ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ച വൈകിട്ടും മധ്യകേരളത്തിൽ പലയിടത്തും പരക്കെ ചെറിയ മഴ ലഭിച്ചു.
12 ജില്ലകളിലാണ് ശനിയാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം ഗ്രീൻ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 64.5 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ട്.
മാർച്ച് 20 ഞായറാഴ്ച 9 ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഗ്രീൻ അലേർട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ