- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർലൈൻ ജനങ്ങളെ കീറിമുറിക്കുന്ന പദ്ധതി; ഭൂമി നഷ്ടപ്പെടുമെന്ന ഭീതിയിൽ സമരത്തിന് ഇറങ്ങുന്നവരെ അടിച്ചമർത്തുന്ന നടപടി ജനാധിപത്യ വിരുദ്ധം എന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം
ചങ്ങനാശ്ശേരി: സിൽവർലൈൻ ജനങ്ങളെ കീറിമുറിക്കുന്ന പദ്ധതിയെന്ന് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. മാടപ്പള്ളി റീത്തുപള്ളിപ്പടിയിൽ സമരക്കാരെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പഠനം നടത്തണം. ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ചുമതല സർക്കാറിനുണ്ട്.
അധികാരത്തിന്റെ ശക്തിക്കൊണ്ട് പദ്ധതി നടപ്പാക്കുന്നത് ജനാധിപത്യ സർക്കാറിന് ചേർന്നതല്ല. ജനവികാരം മനസ്സിലാക്കണം. സ്ത്രീകളും കുട്ടികളും കൂട്ടമായി പ്രതിഷേധത്തിനിറങ്ങുന്നു. കെ-റെയിൽ സംബന്ധിച്ച് വീടും ഭൂമി നഷ്ടമാകുന്നവരോട് പദ്ധതിയുടെ ഗുണദോഷങ്ങൾ വ്യക്തമാക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല.
ഭൂമി നഷ്ടപ്പെടുന്നവർ സമര രംഗത്തിറങ്ങുന്നത് സ്വാഭാവികമാണ്. ഇതിനെ പൊലീസിനെക്കൊണ്ട് അടിച്ചമർത്തുന്ന നടപടി ജനാധിപത്യ വിരുദ്ധമാണ്. അവർ വലിയ ഭീതിയിലാണ്. സഭക്ക് രാഷ്ട്രീയമില്ലെന്നും മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ