- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ നിന്നു കാണാതായ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിയെ കണ്ടെത്തി; കുട്ടി സ്വയം ഫ്ളാറ്റിലേക്ക് തിരിച്ചെത്തിയതായി പിതാവ്
ഷാർജ: ഷാർജയിൽ നിന്നു കാണാതായ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിയെ കണ്ടെത്തി. ബുധനാഴ്ച ഉച്ച മുതൽ കാണാതായ ഷാർജ ഡൽഹി പ്രൈവറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അനവ് സേത്തി(15)നായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ കുട്ടി സ്വയം ഷാർജ അൽ താവൂൻ ഏരിയയിലെ ഫ്‌ളാറ്റിലേയ്ക്ക് തിരിച്ചെത്തുകയായിരുന്നെന്ന് പിതാവ് അറിയിച്ചു. കുട്ടിയെ കാണാതായതിന് പിന്നാലെ പിതാവ് മോഹിത് സേത്ത് ബുഹൈറ പൊലീസിൽ പരാതി നൽകിയിരുന്നു.
മാനസിക സമ്മർദമുണ്ടാകേണ്ടെന്നു കരുതി തങ്ങൾ ഒന്നും മകനോട് ഇതുവരെ ചോദിച്ചിട്ടില്ലെന്നു മാതാപിതാക്കൾ പറഞ്ഞു. 'ക്ഷമിക്കണം, ഞാൻ നിങ്ങൾ അർഹിക്കുന്ന മകനല്ല' എന്ന് ഒരു കുറിപ്പ് എഴുതിവച്ചാണ് ഉച്ച ഭക്ഷണത്തിന് ശേഷം അമ്മയും സഹോദരിയും ഉറങ്ങിക്കിടക്കുമ്പോൾ കുട്ടി വീട്ടിൽ നിന്ന് ഒളിച്ചോടിയത്. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഗ്രേഡ് 10 പരീക്ഷ അടുത്തുവരുന്നതിനാൽ അനവ് കടുത്ത അക്കാദമിക് സമ്മർദ്ദം അനുഭവിച്ചിട്ടുണ്ടാകാമെന്നാണ് സംശയം.