- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പെയിനിൽ ട്രെക്ക് ഡ്രൈവർമാർ സമരത്തിൽ; സൂപ്പർമാർക്കറ്റുകളിൽ അവശ്യ സാധനങ്ങൾ കിട്ടാനില്ല;സമരം ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച്
കുതിച്ചുയരുന്ന ഇന്ധന വിലയിൽ സ്പാനിഷ് ലോറി ഡ്രൈവർമാർ ആഹ്വാനം ചെയ്ത ഒരു തുറന്ന പണിമുടക്ക് സ്പാനിഷ് വിതരണ ശൃംഖലയെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. തിങ്കളാഴ്്ച്ച ആരംഭിച്ച സമരം മുന്നോട്ട് പോകുന്നതോടെ സൂപ്പർമാർക്കറ്റ് ഷെൽഫുകൾ കാലിയാവുകയും വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾ ഉപഭോക്താവിനെ ബാധിക്കാൻ തുടങ്ങിയിരിക്കുന്നു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ അൻഡലൂഷ്യയിൽ ഉടനീളം പുതിയ ഉൽപന്നങ്ങളുടെ അഭാവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, സമരം തുടർന്നാൽ സ്‌പെയിനിലുടനീളം സമാനമായ പ്രശ്‌നങ്ങൾ ബാധിക്കുമെന്നാണ് സൂചന.ഒരാഴ്ചത്തെ സമരത്തിൽ നിന്ന് മാത്രം ഭക്ഷ്യ വിതരണ ശൃംഖലയ്ക്കുണ്ടായ നഷ്ടം ഇതിനകം 600 മില്യൺ യൂറോയാണ്.
സ്പെയിനിനെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളെയും ബാധിക്കുന്ന പെട്രോൾ വിലയിടിവിൽ പ്രതിഷേധിച്ചാണ് ചെറുകിട ഡ്രൈവേഴ്സ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
Next Story