- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കാഷ്വൽ തൊഴിലാളികൾക്കും ശമ്പളത്തോടെ അഞ്ച് ദിവസം സിക്ക് ലീവ്; വിക്ടോറിയയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉള്ള പദ്ധതിക്ക് തുടക്കമായി
കാഷ്വൽ തൊഴിലാളികൾക്ക് വർഷം തോറും അഞ്ച് ദിവസത്തെ ശമ്പളമുള്ള സിക്ക് ആൻഡ് കെയർ ലീവ് അനുവദിക്കുന്ന പദ്ധതിക്ക് തുടക്കമായി. പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്കാണ് പദ്ധതി. അർഹതയുള്ള ജീവനക്കാർക്ക് ഓരോ വർഷവും അഞ്ചു ദിവസം വരെ ശമ്പളത്തോടെ മെഡിക്കൽ ലീവെടുക്കാൻ അനുവാദമുണ്ടാകും. മണിക്കൂറിന് 20.33 ഡോളർനിരക്കിലായിരിക്കും ഈ ദിവസങ്ങളിൽ ശമ്പളം ലഭിക്കുന്നത്. ദേശീയ മിനിമം വേതനമാണ് ഇത്.
ഹോസ്പിറ്റാലിറ്റി, സെക്യൂരിറ്റി, റീറ്റെയിൽ, ക്ലീനിങ്, ഡിസെബിലിറ്റി, ഏജ്ഡ് കെയർ തുടങ്ങിയ മേഖലകളിലാണ് ബാധകം.1,50,000 തൊഴിലാളികളെ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.കെയറർ ലീവും സിക്ക് ലീവുമാണ് അപേക്ഷിക്കാൻ കഴിയുക. പദ്ധതി വഴി അഞ്ചു ദിവസങ്ങൾക്കകം ശമ്പളം ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.
രണ്ട് വർഷത്തെ പൈലറ്റ് പദ്ധതിയുടെ ചെലവ് വിക്ടോറിയൻ സർക്കാർ വഹിക്കുമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് പറഞ്ഞു.പദ്ധതിക്കായി 245.6 മില്യൺ ഡോളറായിരിക്കും സംസ്ഥാന സർക്കാർ ചെലവിടുക.
സംസ്ഥാനത്ത് ഏകദേശം ഒരു ദശലക്ഷത്തോളം കാഷ്വൽ, കരാർ തൊഴിലാളികളുള്ളതായി വർക്ക്പ്ലേസ് സേഫ്റ്റി മിനിസ്റ്റർ ഇൻഗ്രിഡ് സ്റ്റിറ്റ് ചൂണ്ടിക്കാട്ടി. വിക്ടോറിയയിലെ മറ്റ് തൊഴിൽ മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത് സർക്കാർ പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പൈലറ്റ് അടിസ്ഥാനത്തിൽ വിക്ടോറിയയിൽ നടപ്പിലാക്കുന്ന ഈ പദ്ധതി ദേശീയ തലത്തിൽ നടപ്പിലാക്കുന്ന കാര്യം പരിഗണിക്കണമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടു.