- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ഈ മാസം 31 മുതൽ ഡ്രൈവർ ഫീസ് ഈടാക്കാൻ ഗോജെക്; 10 കിലോമീറ്ററിൽ താഴെയുള്ള ഗോജെക്ക് യാത്രകൾ: 0.50 ഡോളർ ഈടാക്കും
റൈഡ്-ഹെയ്ലിങ് സ്ഥാപനമായ ഗോജെക് തങ്ങളുടെ സ്വകാര്യ കാർ ഡ്രൈവർമാരെ ഇന്ധന വിലക്കയറ്റത്തെ നേരിടാൻ സഹായിക്കുന്നതിന്റെ ഭാഗമായി എല്ലാ യാത്രകൾക്കും താൽക്കാലിക ഫ്‌ളാറ്റ് ഫീസ് ചുമത്തുമെന്ന് അറിയിച്ചു.ഡ്രൈവർ ഫീസ്'' മാർച്ച് 31 മുതൽ ആരംഭിക്കുകയും 2 മാസത്തേക്ക് ''കുറഞ്ഞത് മെയ് 31 വരെ'' താത്കാലികമായിട്ടാണ് ഈടാക്കുക.
10 കിലോമീറ്ററിൽ താഴെയുള്ള എല്ലാ റൈഡുകളിലും 0.50 ഡോളറും 10km ന് അപ്പുറം പോകുന്ന യാത്രകൾക്ക് $0.80 ഡോളറഉം ഫ്‌ളാറ്റ് ഫീസ് ഉണ്ടായിരിക്കും.എല്ലാ GoCar, GoCar Premium, GoCar XL സേവനങ്ങൾക്കും ഈ ഫീസ് ബാധകമാകും.
താൽക്കാലിക ഫീസ് അതിന്റെ നിലവിലുള്ള കമ്മീഷൻ നിരക്കിന് വിധേയമാകില്ലെന്നും ഡ്രൈവർമാർക്ക് മുഴുവൻ തുകയും എടുക്കാവുന്നതുമാണ്.ഈ വർഷം അവസാനം വരെ എല്ലാ റൈഡുകളിലും ഡ്രൈവർമാർക്കുള്ള സേവന ഫീസ് 10 ശതമാനമായി പകുതിയായി കുറയ്ക്കുമെന്ന് കമ്പനി കഴിഞ്ഞ ജൂണിൽ പ്രഖ്യാപിച്ചിരുന്നു.