റിയാദ്: മലയാളി നഴ്സ് സൗദി അറേബ്യയിൽ മരിച്ചു. കോട്ടയം മാന്നാനം സ്വദേശി ജിജിമോൾ (47) ആണ് മരിച്ചത്. മദീനയ്ക്ക് സമീപം ഹാനാക്കിയ ആശുപത്രിയിൽ കഴിഞ്ഞ 17 വർഷമായി സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ഭർത്താവ് ജിന്റോ ജോർജ്. മകൻ ജിനോ ജിന്റോ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി മദീന നവോദയയുടെ പ്രവർത്തകൻ സലാം കല്ലായി, നിസാർ കരുനാഗപ്പള്ളി, സോണി തൊടുപുഴ എന്നിവർ രംഗത്തുണ്ട്.