ന്ത്യൻ കമ്മ്യൂണിറ്റിക്ക് വേണ്ടി എക്‌സ്പാറ്റ് സ്‌പോർട്ടീവ് സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ട് നിൽക്കുന്ന ലോകകപ്പ് ആഘോഷം ഫാൻസ് ഫിയസ്റ്റയുടെ ഭാഗമായി നടക്കുന്ന ഫാൻസ് സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. റേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ ലോഗോയുടെ പ്രകാശനം നിർവ്വഹിച്ചു. ടൂർണ്ണമെന്റ് ജനറൽ കൺവീനർ താസീൻ അമീൻ പരിപാടികൾ വിശദീകരിച്ചു. ഓർഗനൈസിങ് കമ്മറ്റി മെമ്പർ സജ്‌ന സാക്കി, മീഡിയ കോഡിനേറ്റർ റബീഅ് സമാൻ തുടങ്ങിയവർ സംസാരിച്ചു. ഓർഗനൈസിങ് കമ്മറ്റിയംഗങ്ങളായ അനസ് ജമാൽ, ഡോ. നൗഷാദ്, നിഹാസ് എറിയാട്, ഷബീബ് അബ്ദുറസാഖ്, റഹ്‌മത്തുള്ള കൊണ്ടോട്ടി തുടങ്ങിയവർ പങ്കെടുത്തു.

മാർച്ച് 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30 മണിമുതൽ മിസൈമീറിലെ ഹാമിൽട്ടൺ ഇന്റർ നാഷണൽ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സെവൻസ് ടൂർണ്ണമെന്റിൽ ൽ ലോക കപ്പിലേക്ക് യോഗ്യത നേടിയ ടീമുകളുടെ ജഴ്‌സിയിൽ ഖത്തറിലെ മുൻനിര പ്രവാസി ടീമുകൾ കളത്തിലിറങ്ങും. വിജയികൾക്ക് ട്രോഫിയും പ്രൈസ് മണിയും നൽകും. ടൂർണ്ണമെന്റിനോടനുബന്ധിച്ച് സ്റ്റേഡിയങ്ങളോടൊന്നിച്ചെടുത്ത ഫോടോഗ്രഫി മത്സരം, ഫുട്ബാൾ ജഗ്ലിങ്, കുട്ടികൾക്കായി ചിത്ര രചന, പെയിന്റിങ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന സമാപന സെഷനുകളിലായി കായിക മന്ത്രാലയ പ്രതിനിധികൾ ഉൾപ്പടെ പ്രമുഖർ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പരേഡും കലാപ്രകടനങ്ങളും അരങ്ങേറും.