- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
പ്രവാസി പെൻഷൻ പദ്ധതിയിൽ ചേരാനുള്ള പ്രായപരിധി ഉയർത്തണം : കൾച്ചറൽ ഫോറം വെബിനാർ
പ്രവാസ ലോകത്തു വർഷങ്ങളായി തൊഴിലെടുത്തു കൊണ്ടിരിക്കുന്ന പല മുതിർന്ന പ്രവാസികൾക്കും പ്രായപരിധി 60 വയസ്സ് കഴിഞ്ഞത് കാരണം പ്രാവാസി വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന പ്രവാസി പെൻഷൻ പോലുള്ള പദ്ധതികളിൽ അംഗത്വമെടുക്കാൻ സാധിക്കുന്നില്ലെന്ന് കൾച്ചറൽ ഫോറം ഖത്തർ പ്രവാസി വെൽഫെയർ ബോർഡ് സേവനങ്ങൾ നാം അറിയേണ്ടത് എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ക്ഷേമ ബോർഡിന്റെ ഈ പ്രായ പരിധി കാരണം പല പദ്ധതികളും മുതിർന്ന പ്രവാസികൾക് അപ്രാപ്യമാണ് ജീവതത്തിന്റെ നല്ലൊരു ഭാഗവും പ്രവാസ ലോകത്ത് കഴിച്ചു കൂട്ടിയ അത്തരം പ്രവാസികൾക് ഉപകാരപ്രദമാകുന്ന രീതിയിൽ പ്രായപരിധി 65 ആക്കുക അങ്ങനെയുള്ളവർക് 5 വർഷ മിനിമം കാലാവധി ചുരുക്കി നൽകി പെൻഷനും മറ്റു അനുകൂല്ല്യങ്ങളും നൽകുക.
പെൻഷൻ തുകയും ബോർഡ് ന്റെ മറ്റു സേവന സഹായങ്ങളും സാമൂഹ്യ സഹചര്യങ്ങൾക്കനുസ്രതമായി കാലോചിതമായി പരിഷ്‌കരിക്കുക.
തുടങ്ങിയ പല ആവശ്യങ്ങളും വെബിനാറിൽ പങ്കെടുത്തവർ ഉയർത്തിക്കാട്ടി.
വെബിനാറിൽ പ്രവാസി വെൽഫെയർ ബോർഡ് സീനിയർ ഓഫീസർ കെ.എൽ അജിത് കുമാർ ക്ഷേമ ബോർഡ് സേവനങ്ങളെ കുറിച്ച് സംസാരിക്കുകയും വെബിനാറിൽ പങ്കെടുത്തവരുടെ അന്യേഷണങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
കൾച്ചർ ഫോറം മുൻപ്രസിഡന്റ് ഡോ: താജ് ആലുവ വെബിനാർ ഉദ്ഘടാനം ചെയ്തു .കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ടി.കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രവാസി വെൽഫെയർ ഫോറം കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹസനുൽ ബന്ന ആശംസകൾ നേർന്നു.കൾച്ചറൽ ഫോറം നോർക്ക & പ്രവാസിക്ഷേമ വകുപ്പ് കൺവീനർ ഉവൈസ് സ്വാഗതവും കൾച്ചറൽ ഫോറം സെക്രട്ടറി സിദ്ദിഖ് വേങ്ങര നന്ദിയും പറഞ്ഞു .