- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹോളി ആഘോഷങ്ങൾക്ക് നേരെ ആക്രമണം; പൊലീസ് വാഹനങ്ങളും അടിച്ച് തകർത്തു
റായ്പൂർ : ഝാർഖണ്ഡിൽ ഹോളി ആഘോഷങ്ങൾക്ക് നേരെ ആക്രമണം. ദൻബാദ് ജില്ലയിലെ ടോപ്ചാൻചിയിലാണ് സംഭവം. ഹോളി ആഘോഷിച്ച സംഘത്തിന് നേരെ ഒരു വിഭാഗം കല്ലേറ് നടത്തുകയായിരുന്നു. തുടർന്ന് ഇരു കൂട്ടരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഇത് വഴക്കിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ അക്രമികൾ പൊലീസ് വാഹനവും ആക്രമിച്ച് തകർത്തു.
തുടർന്ന് പൊലീസ് എത്തി ലാത്തി ചാർജ് നടത്തി. കലാപത്തിലേക്ക് പോകുന്നതിന് മുൻപ് പൊലീസ് എത്തിയത് പ്രശ്നങ്ങൾ ഒഴിവാക്കി. ഏറെ ബുദ്ധിമുട്ടിയാണ് സംഘർഷം അവസാനിപ്പിച്ചത് എന്ന് പൊലീസ് പറയുന്നു. തുടർന്ന് സംഘർഷ സാദ്ധ്യയുള്ളതിനാൽ ഗ്രാമത്തിൽ കർഫ്യു പ്രഖ്യാപിച്ചു.
Next Story




