- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറങ്ങിയെഴുന്നേൽക്കുമ്പോൾ വീടിന്റെ മുറ്റത്ത് സർവേക്കല്ല്; ജനകീയ സമരം ആളിപ്പടരുമെന്ന് കെ.പി.എ. മജീദ്
കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് സർക്കാരിനോ സാധാരണ ജനത്തിനോ ഒരു രൂപവുമില്ലൈന്ന് മുസ്ലിം ലീഗ് നേതാവ് കെ.പി.എ. മജീദ് എംഎൽഎ.
ഉറങ്ങിയെഴുന്നേൽക്കുമ്പോൾ വീടിന്റെ മുറ്റത്ത് സർവേക്കല്ല് കാണുന്ന സാധാരണക്കാരാണ് പ്രതികരിക്കുന്നത്. ജനകീയ സമരം ആളിപ്പടരുമെന്നും സർക്കാരിന് പദ്ധതിയിൽ നിന്ന് പിന്തിരിയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര കൊറിയയിൽ പോലും സംഭവിക്കാത്ത കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. നേരം വെളുക്കുമ്പോൾ കുറെ മഞ്ഞക്കുറ്റികളുമായി ആരൊക്കെയോ വരുന്നു. ആരുടെയൊക്കെയോ പറമ്പുകളിൽ കുറ്റി നാട്ടുന്നു. അതുവഴി കെ റെയിൽ വരുമെന്ന് പറഞ്ഞ് പിരിഞ്ഞ് പോകുന്നു.
എപ്പോഴാണ് കെ റെയിൽ വരുന്നത്? എത്ര സ്ഥലമാണ് അളന്നെടുക്കുന്നത്? ആർക്ക് വേണ്ടിയാണ് കെ റെയിൽ? ഒരാളുടെ സ്വകാര്യ സ്വത്തിലേക്ക് അനുവാദമില്ലാതെ അതിക്രമിച്ച് കടക്കാൻ സ്റ്റേറ്റിന് അധികാരമുണ്ടോ? കെ റെയിലിന് കേന്ദ്രാനുമതിയുണ്ടോ? ആർക്കും ഉത്തരമില്ല.
അടുക്കളയിലെ അടുപ്പ് കല്ല് മാറ്റി സർവ്വേക്കല്ല് നാട്ടുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്. അവരെയാണ് മന്ത്രിമാരും സിപിഎമ്മുകാരും തീവ്രവാദികളാക്കുന്നതെന്നും കെ.പി.എ മജീദ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ