- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജമ്മു കശ്മീരിൽ അതിഥി തൊഴിലാളികൾക്ക് നേരെ വീണ്ടും ആക്രമണം; ഉത്തർപ്രദേശ് സ്വദേശിക്ക് നേരെ വെടിയുതിർത്തു
ശ്രീനഗർ : ജമ്മു കശ്മീരിൽ അതിഥി തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർത്തു. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് അക്രമിന് നേരെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ അക്രമിനെ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി ഒൻപത് മണിയോടെ പുൽവാമയിലെ അരിഹൽ മേഖലയിലായിരുന്നു സംഭവം. വഴിയരികിൽ നിൽക്കുന്നതിനിടെ വാഹനത്തിൽ എത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവ സമയം പ്രദേശത്ത് ഉണ്ടായിരുന്നവർ ചേർന്ന് ഉടനെ ക്രിട്ടിക്കൽ കെയർ ആംബുലൻസിൽ അക്രമിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ന്യൂസ് ഡെസ്ക്
Next Story