- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉണങ്ങി നിന്ന തെങ്ങിന് തീ പിടിച്ചു മറിഞ്ഞ് വീണ് ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്കേറ്റു
കോഴിക്കോട്: ഉണങ്ങിനിന്ന തെങ്ങിന്റെ അടിഭാഗത്ത് തീപിടിച്ച് തെങ്ങ് കടപുഴകി വീണ് ഒരാൾ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ 3 പേർക്ക് പരുക്കേറ്റു. പൂളക്കടവ് കൊഴമ്പുറത്ത് ഭഗവതി ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം.
വെള്ളിമാടുകുന്ന് വാപ്പോളിത്താഴം കാട്ടറ പൊയിൽ താഴത്ത് ഗണേശാണ് (60) മരിച്ചത്. പാറോപ്പടി കൊല്ലറക്കൽ സുധീഷ് (44), സുനി, പറമ്പിൽ ബസാറിലെ ഓയിൽ മിൽ ജീവനക്കാരൻ പ്രഭാത് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി പത്തേ മുക്കാലോടെയാണ് അപകടം. ഉണങ്ങിനിന്ന തെങ്ങിനോട് ചേർന്ന് ആരോ തീയിട്ടതിനെ തുടർന്ന് തീ കത്തിപ്പിടിക്കുകയായിരുന്നുവെന്നാണ് സൂചന. നാട്ടുകാർ ഉടനെ രക്ഷാപ്രവർത്തനം നടത്തി. വെള്ളിമാടുകുന്നിൽ നിന്ന് അഗ്‌നി രക്ഷാ സേനയും ചേവായൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു.
Next Story