തലശേരി: മാഹിയിൽ വിനോദയാത്രാസംഘത്തിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസും കെ. എസ്. ആർ. ടി.സി ബസും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 35 ഓളം പേർക്ക് പരുക്കേറ്റു. കൊയിലാണ്ടിയിൽ നിന്ന് കണ്ണൂരിലേക്ക് വിനോദയാത്രക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മാഹി പൂഴിത്തല ഷനീന ടാക്കീസിനു സമീപം ഞായറാഴ്‌ച്ച രാവിലെ 8.30 നാണ് അപകടമുണ്ടായത്. കൊയിലാണ്ടിയിൽ നിന്ന് കണ്ണൂരിലേക്ക് വിനോദയാത്രക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസും തളിപ്പറമ്പ് അടിമാലി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ 35 ഓളം പേർക്ക് പരുക്കേറ്റു. ഇവരെ പൊലിസും നാട്ടുകാരും ചേർന്ന് മാഹി ഗവ. ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. അൻപത്തിയഞ്ചോളം വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

മാഹി, ചോമ്പാല പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് മാഹി കോഴിക്കോട് ദേശീയപാതയിലെ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തക്കുള്ള വാഹഞങ്ങൾ കുഞ്ഞിപ്പള്ളി വഴിയും കണ്ണൂർ നിന്ന് കോഴിക്കോട് വഴി പോകുന്ന വാഹനങ്ങളെ ചൊക്ലി വഴിയും പൊലിസ് വഴിതിരിച്ചു വിട്ടു