- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടിയുടെ സ്വർണവുമായി യാത്രക്കാരൻ കസ്റ്റംസ് പിടിയിൽ. കാസർകോട് സ്വദേശി നവാസാണ് 1.02 കോടിരൂപ വിലമതിക്കുന്ന 2034 ഗ്രാം സ്വർണവുമായി പിടിയിലായത്. അസി.കമ്മിഷണർ ടി. എം മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ എൻ.സി പ്രശാന്ത്, ജ്യോതിലക്ഷ്മി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ നിന്നും പർദ്ദയ്ക്കും ഹിജാബിനും ഉള്ളിൽ ഒളിപ്പിച്ചു നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച 40 ലക്ഷത്തിന്റെ സ്വർണാഭരണങ്ങളുമായി യുവതി പിടിയിലായിരുന്നു. ഗൾഫ് വിമാനത്തിലെത്തിയ കതിരൂർ പൊന്യം സ്വദേശിനി റുബീനയാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. വിമാന താവളത്തിലെ ചെക്കിങ് പോസ്റ്റിലെത്തിയപ്പോൾ പരിഭ്രമം കാണിച്ച ഇവരെ രഹസ്യമുറിയിൽ വെച്ചു വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു തുടർന്നാണ് ഇവർ ദേഹത്തണിഞ്ഞ അളവിൽ കൂടുതൽ സ്വർണം പിടികൂടിയത്.
റെയ്ഡിന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഫായിസ്, സൂപ്രണ്ടുമാരായ വി.പി ബേബി, കൂവൻ പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് ആഭരണങ്ങൾ പിടികൂടിയത്.ഇതിനു മുൻപായി വിമാനത്താവളത്തിൽ വൻ വിദേശ കറൻസി വേട്ടയും നടന്നിരുന്നു.48 ലക്ഷത്തിലധികം രൂപയുടെ വിദേശ കറൻസിയുമായി, ബംഗ്ളൂര് സ്വദേശി ഒമർ ഹവാസാ (51) ണ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്‌ച്ച പുലർച്ചെ സിഐ.എസ്.എഫ് നടത്തിയ പരിശോധനയിലാണ് വിദേശ കറൻസിപിടികൂടിയത് ഇയാളെ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിടവേളയ്ക്കു ശേഷമാണ് കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ നിന്നും ഗൾഫിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും വിദേശ കറൻസി പിടികൂടുന്നത് പുതുവർഷം തുടങ്ങിയതു മുതൽ 4 കോടിയിലേറെ വിലവരുന്ന സ്വർണ കടത്താണ് കണ്ണൂർ വിമാനതാവളത്തിൽ നിന്നും ഇതുവരെയായി പിടികൂടിയത്.കൊ വിഡ് കാലത്ത് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയവന്ദേ ഭാരത് മിഷൻ സ്പെഷ്യൽ ഫ്ളൈറ്റിലു വരെ സ്വർണക്കടത്ത് നടന്നിരുന്നു
മറുനാടന് മലയാളി ബ്യൂറോ