- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി മെട്രോ: പൈലുകൾ ബലപ്പെടുത്താൻ ഉള്ള ജോലികൾ തിങ്കളാഴ്ച തുടങ്ങും; ഹൈവേയിൽ ഗതാഗത നിയന്ത്രണം
കൊച്ചി : പത്തടിപ്പാലത്തുകൊച്ചി മെട്രോയുടെ 347-ാമത് തൂണിന്റെ പൈലുകൾ ബലപ്പെടുത്താനുള്ള ജോലികൾ തിങ്കളാഴ്ച ആരംഭിക്കും. ഇതിനായി കൂടുതൽ പൈലുകൾ അടിക്കേണ്ട സ്ഥലം നിശ്ചയിക്കുന്ന ജോലികളായിരിക്കും ആദ്യം പൂർത്തിയാക്കുക. കോൺക്രീറ്റിങ് ഇതിനുശേഷം തുടങ്ങും.
നിർമ്മാണക്കരാറുകാരായ എൽ ആൻഡ് ടിയാണ് ജോലികൾ നിർവഹിക്കുക. ഇതിനുമുമ്പായി 346, 347, 348 തൂണുകൾക്ക് ഇരുവശത്തും രണ്ടരമീറ്റർ വീതിയിൽ ബാരിക്കേഡ് ചെയ്ത് ഹൈവേയിൽ ഗതാഗതം നിയന്ത്രിക്കും. ഇതിന് സമീപത്തുള്ള ബസ്സ്റ്റോപ്പുകൾ മാറ്റി ട്രാഫിക് വാർഡന്മാരെ നിയന്ത്രണത്തിന് നിയോഗിക്കും. ഹൈവേ ആയതിനാൽ വാഹനങ്ങൾ വഴിതിരിച്ചുവിടില്ല.
തൂണിന്റെ നാല് പൈലുകളിൽ രണ്ടെണ്ണത്തിന് ബലക്ഷയം കണ്ടെത്തിയതിനെ തുടർന്നാണ് ബലപ്പെടുത്തൽ. രണ്ട് പൈലുകൾ അടിയിലെ പാറയിൽ ഉറച്ചിട്ടില്ലെന്ന് ജിയോ ടെക്നിക്കൽ, ജിയോ ഫിസിക്കൽ പഠനങ്ങളിൽ വ്യക്തമായിരുന്നു. നാല് പൈലുകൾകൂടി കൂടുതലായി നിർമ്മിച്ച് തൂണിന്റെ അടിത്തട്ടുമായി ബന്ധിപ്പിച്ച് ബലക്ഷയം പരിഹരിക്കാനാണ് ലക്ഷ്യം.
മറുനാടന് മലയാളി ബ്യൂറോ