- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മികച്ച ജനസമ്പർക്കം ആവശ്യം; മണിമാളിക ഉപേക്ഷിച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്റ്
സോൾ: മികച്ച ജനസമ്പർക്കത്തനായി പർവത നിരയിലെ 'ബ്ലൂഹൗസ്' എന്ന മണിമാളിക ഉപേക്ഷിച്ച് സോളിൽ പുതിയ ഓഫിസ് തുറക്കാൻ ഒരുങ്ങി ദക്ഷിണകൊറിയൻ നിയുക്ത പ്രസിഡന്റ് യൂൺ സോക് യൂൾ. മികച്ച ജനസമ്പർക്കത്തിനു വേണ്ടിയാണു പരമ്പരാഗത പ്രസിഡന്റ് മന്ദിരം ഉപേക്ഷിക്കുന്നതെന്നാണു വിശദീകരണം. തിരഞ്ഞെടുപ്പിൽ യൂണിന്റെ പ്രധാന പ്രചാരണവാഗ്ദാനമായിരുന്നു ഇത്.
മെയ് 10നാണ് പുതിയ പ്രസിഡന്റ് ചുമതലയേൽക്കുന്നത്. ഇതോടെ മധ്യ സോളിൽ പ്രതിരോധ മന്ത്രാലയ വളപ്പിലാവും പുതിയ ഓഫിസും തുറക്കും. ഇതിന്റെ പേരു നിർദേശിക്കാൻ ജനങ്ങൾക്ക് അവസരം നൽകും. ബ്ലൂ ഹൗസ് പൊതുജനങ്ങൾക്കു തുറന്നുകൊടുക്കുമെന്നു യൂൺ പറഞ്ഞു.
യൂണിന്റെ പ്രഖ്യാപനം രാജ്യത്തിന്റെ സുരക്ഷയ്ക്കും അധികച്ചെലവിനും വഴിതെളിക്കുമെന്നു വിമർശനമുയർന്നിട്ടുണ്ട്. എന്നാൽ പർവതനിരകളിലുള്ള ബ്ലൂഹൗസ് പൊതുജനങ്ങളിൽനിന്ന് രാഷ്ട്രനേതാക്കളെ അകറ്റാനിടയാക്കിയെന്ന് അധികൃതർ വാദിക്കുന്നു.