- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻ.ഡി ജോസ് ജന്മശതാബ്ദി ആഘോഷകമ്മിറ്റി രൂപീകരിച്ചു
തിരുവനന്തപുരം: സ്വാതന്ത്ര്യസമരസേനാനിയും ആ കാലഘട്ടത്തിലെ ശ്രദ്ധേയനായ വിദ്യാർത്ഥിനേതാവും തിരു-കൊച്ചി നിയമസഭാംഗവുമായിരുന്ന എൻ.ഡി ജോസിന്റെ ജന്മശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ കാമരാജ് സ്മാരക ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. 2022 ജൂൺ 13 മുതൽ 2023 ജൂൺ 13 വരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഇതിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കും
ഡോ.എ.നീലലോഹിതദാസ് (ചെയർമാൻ) എസ്.എം.വിജയാനന്ദ്, ഡോ.എസ്.റയ്മൺ, ഡോ. ഐ.എസ്.ജവഹർ, അഡ്വ.ജമീലപ്രകാശം, അഡ്വ.ബാലജനാധിപതി, ഡോ.ജോസഫ്, എൻ.എൽ.ശിവകുമാർ (വൈസ്‌ചെയർമാന്മാർ) തകിടി കൃഷ്ണൻനായർ (ജനറൽ കൺവീനർ) വി.സുധാകരൻ, നെല്ലിമൂട്പ്രഭാകരൻ, ടി.എം.സ്റ്റീഫൻ (കൺവീനർമാർ) മലയിൻകീഴ്‌ഗോപാലകൃഷ്ണൻ (പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ) അജിത് വെണ്ണിയൂർ (പബ്ലിസിറ്റി കമ്മിറ്റി കൺവീനർ) എന്നിവരുൾപ്പെട്ട ജന്മശതാബ്ദി കമ്മിറ്റിക്ക് യോഗം രൂപം നൽകി.
Next Story