ദോഹ: പുതിയ അദ്ധ്യയന വർഷത്തിന് മുന്നോടിയായി ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റ്സ് ഇന്ത്യ ബുക്ക് ബാങ്ക് സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായുള്ള പുസ്തക ശേഖരണം കഴിഞ്ഞ ദിവസം ആരംഭിച്ചു.

ഉപയോഗിച്ച സ്‌കൂൾ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച് വ്യവസ്ഥാപിതമായി വേർതിരിച്ച ശേഷം ആവശ്യക്കാർക്ക് വിതരണം ചെയ്യുകയാണ് ബുക്ക് ബാങ്കിന്റെ പ്രവർത്തനം.
തുടർച്ചയായ പതിനൊന്നാം വർഷമാണ് സ്റ്റുഡന്റസ് ഇന്ത്യ ബുക്ക് ബാങ്ക് സംഘടിപ്പിക്കുന്നത്.

ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങളുടെ ശേഖരണം മാർച്ച് 20 മുതൽ 23 വരെയുള്ള ദിവസങ്ങളിലും വിതരണം 24 മുതൽ 27 വരെയും നടക്കും.

ഓൾഡ് എയർപോർട്ടിലുള്ള യൂത്ത് ഫോറം ഓഫീസിൽ വെച്ച് വൈകിട്ട് അഞ്ച് മുതൽ ഒമ്പത് വരെയാണ്സ്റ്റുഡൻസ് ഇന്ത്യാ ബുക്ക് ബാങ്ക് പ്രവർത്തിക്കുക.

യൂത്ത് ഫോറം ഖത്തറിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റുഡൻസ് ഇന്ത്യയുടെ ബുക്ക് ബാങ്ക് ഓരോ വർഷവും നിരവധി വിദ്യാർത്ഥികളാണ് പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 77058309 എന്ന നമ്പറിൽ ബന്ധപ്പെടുക.