- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേവനത്തിന്റെ ഹൃദയാഘോഷമായി കോവിഡ് സന്നദ്ധപ്രവർത്തകർക്കുള്ള ആദരം
കുവൈത്ത് സിറ്റി : ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡിന്റെ അതി തീവ്ര ഘട്ടങ്ങളിൽ പ്രവാസികൾക്ക് താങ്ങായി നിന്ന് നിസ്തുല സേവനം നിർവ്വഹിച്ച സന്നദ്ധപ്രവർത്തകരുടെ ആദരിക്കൽ ചടങ്ങ് അക്ഷരാർത്ഥത്തിൽ സേവനത്തിന്റെ ഹൃദയാഘോഷമായി മാറി.
ബിഗ് സല്യൂട്ട് റ്റു ദ ഹീറോസ് എന്ന തലക്കെട്ടിൽ വെൽഫെയർ കേരള കുവൈത്താണ് കോവിഡ് കാല സന്നദ്ധ പ്രവർത്തകർക്ക് ആദരം നൽകിയത്.കുവൈത്ത് പ്രവാസി സമൂഹത്തിനു വേണ്ടി സന്നദ്ധ പ്രവർത്തകരെ ആദരിക്കുന്നതോടോപ്പാം അവരുടെ നിസ്സീമമായ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് കൂടി പ്രചോദനമാകട്ടെ എന്ന ലക്ഷ്യത്തോടെയാണ് ഈ സംഗമം സംഘടിപ്പിച്ചിട്ടൂള്ളതെന്ന് ആദരം പരിപാടി ഉത്ഘാടനം ചെയ്ത വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് അൻവർ സഈദ് പറഞ്ഞു.
കോവിഡ് രൂക്ഷമായ സമയത്ത് തന്നെ വെൽഫെയർ കേരള കുവൈത്തിന്റെ സേവന വിഭാഗമായ ടീം വെൽഫെയറും കനിവ് സോഷ്യൽ റിലീഫ് സെല്ലും ചേർന്ന് രൂപീകരിച്ച കോവിഡ് ദുരിതാശ്വാസ വിംഗിന് കീഴിൽ വിവിധ തലങ്ങളിലുള്ള സേവനപ്രവർത്തനങ്ങളാണ് നടത്തിയത്. ഭക്ഷ്യ കിറ്റ് വിതരണം , ആതുര സേവനം , മരുന്ന് വിതരണം , കൗൺസലിങ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി സേവനം അനുഷ്ടിച്ച നൂറിലധികം സന്നദ്ധ പ്രവർത്തകരാണ് ചടങ്ങിൽ ആദരം ഏറ്റുവാങ്ങിയത്.
കോവിഡ് കാലത്ത് കുവൈത്തിൽ നിന്നും ഇന്ത്യയിലേക്ക് സമ്പൂർണ സൗജന്യ ചാർട്ടർവിമാനം ഒരുക്കിയ കമ്മിറ്റി അംഗങ്ങളെയും കർഫ്യൂ കാലയളവിൽ പ്രത്യേക പാസ് കരസ്ഥമാക്കി പ്രവാസികൾക്കായി സേവനം നിർവ്വഹിച്ചവരെയും ചടങ്ങിൽ ആദരിച്ചു.
കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നിറഞ്ഞ പിന്തുണയുമായി നിന്ന ബിസിനസ് സ്ഥാപനങ്ങളെയും സംഘടനകളെയും ചടങ്ങിൽ ആദരിച്ചു.റഫീഖ് ബാബു പൊന്മുണ്ടം രചന നിർവഹിച്ച് ഫായിസ് അബ്ദുല്ല ശബ്ദം നൽകി ജസീൽ ചെങ്ങളാൻ സംവിധാനം ചെയ്ത സന്നദ്ധ പ്രവർത്തകർക്ക് ആദരം അർപ്പിച്ചുള്ള വീഡിയോ പ്രസന്റെഷനും ചടങ്ങിൽ അവതരിപ്പിച്ചു.
മന്മീത് സിങ്( ബിൽ ആഫിയ ഗ്രൂപ്പ്) , ശരീഫ് പി.ടി ( കനിവ് സോഷ്യൽ റിലീഫ് സെൽ), സചിൻ ( ജസീറ എയർവേയ്‌സ്) , അബ്ദുറസാഖ് (ഷെയ്ഖ് അബ്ദുല്ല നൂരി ചാരിറ്റി & അൽ നജാത് ചാരിറ്റി സൊസൈറ്റി ), മുസ്തഫ ( ക്വാളിറ്റി ഫുഡ്‌സ്) ,, അഫ്സൽ ഖാൻ ( മലബാർ ഗോൾഡ് ), അനസ് മുഹമ്മദ് ( പ്രിൻസസ് ഹോളിഡേയ്‌സ് & ട്രാവെൽസ് ) ഫിറോസ് ഹമീദ് (എത്തിക്കൽ മെഡിക്കൽ ഫോറം), നംഷീർ കൊളപ്പാൽ ( നെസ്റ്റോ ഹൈപർ ), സാദിഖ് അലി (എം.ഇ.എസ് കുവൈത്ത്) , ഹാഷിം ( ഒഗാബ് & ഹമൂദ് മാർക്കറ്റിങ് ), ഷബീർ ( ഫ്രൈഡേ ഫോറം ), പ്രിൻസ് ( ഫഹദ് അൽ അഹ്‌മദ് ക്ലിനിക്ക് കേരളൈറ്റ് നഴ്‌സസ് ഗ്രൂപ്പ് ), സുബൈർ ( ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്) , ഷുക്കൂർ ( ബുഷാരി ഗ്രൂപ്പ് ),ഗഫൂർ (ഫെസേകോ മിഡിൽ ഈസ്റ്റ് ), ~നജീബ് ( അമേരിക്കൻ ടൂറിസ്റ്റർ) ~എന്നിവർ ആദരം ഏറ്റു വാങ്ങി.
അതിജീവനത്തിന്റെ ഇശലുകൾ എന്ന തലക്കെട്ടിൽ റാഫി കല്ലായിയും സംഘവും അവതരിപ്പിച്ച ഇശൽ സന്ധ്യ സംഗമത്തിന് മാറ്റു കൂട്ടി. ജസീറ എയർവേയ്‌സ് , പ്രിൻസസ് ഹോളിഡേയ്‌സ് & ട്രാവൽസ് എന്നിവർ സ്‌പോൻസർ ചെയ്ത വിമാന ടിക്കറ്റുകൾക്കായി നടത്തിയ റാഫിൽ ഡ്രോ നറുക്കെടുപ്പിൽ വിജയികളായവരെ പ്രഖ്യാപിച്ചു.വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര ഭാരവാഹികൾ വർക്കിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ മേമെന്‌ടോകൾ വിതരണം ചെയ്തു.
ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ നടന്ന പരിപാടിയിൽ വെഫെയയർ കേരള കുവൈത്ത് വൈസ് പ്രസിഡണ്ടും കോവിഡ് ദുരിതാശ്വാസ കമ്മിറ്റിയുടെ തലവനുമായ ഖലീൽ റഹ്‌മാൻ അധ്യക്ഷത വഹിച്ചു. അനിയൻ കുഞ്ഞ് പാപ്പച്ചൻ, അബ്ദുൽ വാഹിദ് , നയീം ലംഗാലത്ത് , അഷ്‌ക്കർ മാളിയേക്കൽ, സനോജ് സുബൈർ, വിഷ്ണു നടേശ്, വാഹിദ ഫൈസൽ , അൻവർ ഷാജി , ഷംസീർ ഉമ്മർ , ഫൈസൽ കെ.വി , സഫ് വാൻ, നിഷാദ് ഇടവ, അംജദ് എന്നിവർ വിവിധ വകുപ്പുകൾക്ക് നേതൃത്വം നൽകി. ആയിഷ പി.ടി.പി, ഫായിസ് അബ്ദുല്ല , യാസിർ കരിങ്കല്ലത്താണി എന്നിവർ അവതാരകരായി.ജനറൽ സെക്രട്ടറി റഫീഖ് ബാബു സ്വാഗതവും പ്രോഗ്രാം കൺവീനറും കേന്ദ്ര ട്രെഷററുമായ ഷൗക്കത്ത് വളാഞ്ചേരി നന്ദിയും പറഞ്ഞു