ൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ സ്പോർട്സ് ഫെസ്റ്റ് 2022മുൻ എംഎ‍ൽഎ കെ എം ഷാജി ഉത്ഘാടനം ചെയ്തു.ഐ .സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ, ഡോം ഖത്തർ പ്രസിഡന്റ് മഷൂദ് തിരുത്തിയാട് , സാമൂഹ്യ പ്രവർത്തകൻ റഹൂഫ് കൊണ്ടോട്ടി, കെ എം സി സി പ്രസിഡന്റ് സാം ബഷീർ,ഗ്രീൻ പ്രിന്റ് എം.ഡി സോളി , ട്രിയോൺ എൻജിനീറിങ് എം.ഡി ജീസ് ഇടുക്കി , ഇൻകാസ് പ്രസിഡന്റ് സമീർ ഏറാമല മറ്റ് ഇൻകാസ് - ഓ.ഐ.സി.സി നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു

വകറയിലെ ബീറ്റാ ഡൈനാമിക് സ്‌കൂളിൽ വെച്ചു നടന്ന ആവേശകരമായ വോളിബോൾ മത്സരത്തോടെ തുടക്കം കുറിച്ച ഫെസ്റ്റിൽ വിവിധ വേദികളിലായിവടം വലി , ക്രിക്കറ്റ് , ബാഡ്മിന്റൺ എന്നീ ഗെയിമുകൾ അരങ്ങേറി.

ഷുഹൈബ് സ്മാരക ട്രോഫിക്കായുള്ള 8 ജില്ലാ ടീമുകൾ പങ്കെടുത്ത വോളിബോൾ മത്സരത്തിന്റെ സെമി ഫൈനൽ മത്സരത്തിൽ കോഴിക്കോട് ജില്ല ടീം മലപ്പുറം ജില്ല ടീമിനെയും ഇടുക്കി ജില്ല ടീം കണ്ണൂർ ജില്ല ടീമിനേയും പരാജയപെടുത്തി ഫൈനലീലേക്ക് യോഗ്യത നേടി. കരുത്തരായ രണ്ട് ടീമുകൾ ഏറ്റുമുട്ടിയആവേശകരമായ ഫൈനൽ മൽസരത്തിൽ ഇടുക്കിയെ പരാജയപ്പെടുത്തി കോഴിക്കോട് ജേതാക്കളായി.

അബുഹമൂറിലെ കേംബ്രിഡ്ജ് സ്‌കൂളിൽ വെച്ച് നടന്ന ഇൻകാസ് സ്ഥാപക നേതാവായിരുന്ന K C വർഗീസ് സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള വടംവലി
മത്സരങ്ങളും ആവേശം നിറഞ്ഞതായിരുന്നു . അത്യന്തം ആവേശവും ആകാംക്ഷയും നിറഞ്ഞ ഫൈനൽ മത്സരത്തിൽ എറണാകുളം ജില്ല ടീം കരുത്തരായ പതനംതിട്ട ജില്ല ടീമിനെ കീഴടക്കി ചാമ്പ്യന്മാരായി.

ശരത് ലാൽ - കൃപേഷ് സ്മാരക ട്രോഫിക്കും വേണ്ടിയുള്ള ക്രിക്കറ്റ് മത്സരങ്ങളുടെ പ്രാഥമിക - സെമി ഫൈനൽ മൽസരങ്ങൾ തുമാമയിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്നു. മലപ്പുറവും തൃശൂരും തമ്മിലുള്ള ഫൈനൽ മത്സരം ഞായറാഴ്ച രാത്രി 10 മണിക്ക് ഓൾഡ് ഐഡിയൽ സ്‌കൂളിൽ വെച്ചു നടക്കും.

സി കെ മേനോൻ സ്മാരക ട്രോഫിക്കും വേണ്ടിയുള്ള ഫുട്ബാൾ മത്സരങ്ങൾ അബുഹമൂറിലെ കേംബ്രിഡ്ജ് സ്‌കൂളിൽ വെച്ച് 25 ന് കാലത്തു 7 മണിക്ക് ആരംഭിക്കും. വെകുന്നേരം ബാഡ്മിന്റൻ ടൂർണമെന്റിന്റെ സെമി ,ഫൈനൽ മത്സരങ്ങളും അരങ്ങേറും .ബാഡ്മിന്റൻ ടൂർണമെന്റിൽ എ,ബി,സി ഡി, ഡബിൾസ് ഓപ്പൺ ,സിംഗിൾസ് ഓപ്പൺ എന്നീ ക്യാറ്റഗറിയിലായി ഖത്തറിലെ 150ഓളം പ്രഗൽഭ കളിക്കാർ കൊമ്പുകോർത്ത മത്സരങ്ങളാണ് അബുഹമൂറിലെ പാലസ്റ്റീൻ സ്‌കൂളിൽ കോർട്ടിൽ വെച്ച് നടന്നത്.

ഖത്തർ സ്പോർട്സ് ദിനത്തിൽ നടക്കേണ്ടിയിരുന്ന സ്പോർട്സ് മീറ്റ് കോവിഡ് നിയന്ത്രണങ്ങളാൽ അധികൃതക്കാരുടെ നിർദേശ പ്രകാരം മാറ്റിവെച്ചതായിരുന്നു .
സമാപന ദിവസമായ 25 ന് നടക്കേണ്ടിയിരുന്നഖത്തറിലെ പ്രഗൽഭ മ്യൂസിക്ക് ബ്രാൻഡ് അണിയിച്ചൊരുക്കുന്നസംഗീതനിശ യോട്കൂടി നടക്കേണ്ടിയിരുന്ന Closing Ceremony ICC യുടെ Passage to India നടക്കുന്നതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.