ദുബൈ /കൊയിലാണ്ടി : ജനാധിപത്യ മതേതര സൗഹൃദം ഉയർത്തിപ്പിടിക്കാൻ വിട്ടു വീഴ്ചകൾക്ക് തയ്യാറായ ജന നേതാവായിരുന്നു ബാഫഖി തങ്ങളെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.

കാപ്പാട് ഐനുൽ ഹുദാ യത്തീം ഖാന ക്യാമ്പസിൽ ദുബായ് കെഎംസിസി കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബാഫഖി തങ്ങൾ അനുസ്മരണ സമ്മേളനവും
പുരസ്‌കാരദാന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിലെ മികച്ച സേവനങ്ങൾക്ക് ദുബായ് കെഎംസിസി നൽകിവരുന്ന കർമ്മ ശ്രേഷ്ഠ പുരസ്‌കാരത്തിന് അർഹനായ സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി കെ കെ ബാവക്ക് സാദിഖലി തങ്ങൾ ഉപഹാരം സമർപ്പിച്ചു.

സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.സി എം പി ജനറൽ സെക്രട്ടറി സിപി ജോൺ ബാഫഖി തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. ഡോക്ടർ എം കെ മുനീർ എംഎൽഎ,ഉമ്മർ പാണ്ടികശാല, ടി ടി ഇസ്മയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

ദുബായ് കെഎംസിസി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് നാസിം പാണക്കാട്,സാദിഖലി ശിഹാബ് തങ്ങൾക്ക് ഹാരാർപ്പണം നടത്തി.

മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം എ റസാഖ് മാസ്റ്റർ, ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ഇബ്രാഹിം മുറിച്ചാണ്ടി,ഒ കെ ഇബ്രാഹിം, എൻ സി അബൂബക്കർ, അബുദാബി കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് ബഷീർ ഇബ്രാഹിം , ആലിക്കോയ പൂക്കാട്, കെ പി മൂസ,കെപി ഇമ്പിച്ചി മമ്മുഹാജി,വി പി ഇബ്രാഹിംകുട്ടി,സമദ് പൂക്കാട്, റഷീദ് വെങ്ങളം, അലി കൊയിലാണ്ടി,എൻ പി മമ്മദ് ഹാജി,മഠത്തിൽ അബ്ദുറഹിമാൻ, എസ് പി കുഞ്ഞമ്മദ്, അഹമ്മദ് പുന്നക്കൽ, ഹംസ പയ്യോളി , സഹദ് പുറക്കാട്നവാസ് പയ്യോളി, എ പി പി തങ്ങൾ, ആസിഫ് കലാം, ബി വി ഷെറീന, കെ കെ റിയാസ്, എം അഹമ്മദ് കോയ ഹാജി, എ പി എ റഷീദ് ഫൈസൽ, സാദിഖ് അവീർ, കല്ലിൽ ഇമ്പിച്ചി മമ്മുഹാജി, അഷറഫ് ചെമ്പോളി എന്നിവർ സന്നിഹിതരായി.

ദുബായ് കെഎംസിസി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതവും, അനസ് കാപ്പാട് നന്ദിയും പറഞ്ഞു .