ഹോളി ആയീരേ ! റ്റാമ്പയിൽ ഹോളി ആഘോഷം എത്തി, ആർപ്പു വിളികളോടെയും നിറഞ്ഞ മനസ്സോടെ പരസ്പരം വർണപൊടികൾ കൂട്ടുകാരെ അണിയിച്ചു കൊണ്ടും എം എ സി എഫിന്റെ നേതൃത്വത്തിൽ ഹോളി റ്റാമ്പായിൽ ആഘോഷിച്ചു . മിക്കവാറും കുട്ടികൾക്കും പ്രായമായവർക്കും ഇതൊരു ആദ്യാനുഭവമായിരുന്നു. എല്ലാവര്ക്കും ഇത് കുട്ടിക്കാലത്തെ മധുരാനുഭവങ്ങളുടെയും ഓർമ്മ പുതുക്കലും ആയി മാറി . കുട്ടികളും മുതിർന്നവരും വർണങ്ങളും പിച്ച്കാരിയും ഉപയോഗിച്ച് ഹോളി ആഘോഷിച്ചപ്പോൾ ഈ ഭാരതീയ പാരമ്പര്യം സിനിമകൾക്കപ്പുറത്തു നേരിട്ട് പങ്കെടുക്കാൻ നല്ലൊരു അവസരമൊരുക്കി.

സെക്രട്ടറി ലക്ഷ്മി രാജേശ്വരി ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയപ്പോൾ ട്രെഷറർ സാജൻ കോരത്, പ്രസിഡന്റ് ബാബു തോമസ് എന്നിവർ പരിപാടികൾ ഓർഗനൈസ് ചെയ്തു. എം എ സി എഫ് ട്രസ്റ്റി ബോർഡ് ചെയർമാൻ ടി ഉണ്ണികൃഷ്ണൻ, BOD സാജ് കാവിന്റരികത്തു, മുൻ എം എ സി എഫ് ലീഡർ ജെയിംസ് ഇല്ലിക്കൽ എന്നിവരും പങ്കെടുത്തു. ഇതുപോലെയുള്ള നിരവധി പരിപാടികളും എഡ്യൂക്കേഷണൽ ഇവന്റ്‌സും എം എ സി എഫ് വിഭാവനം ചെയ്യുന്നതായി പ്രസിഡന്റ് അറിയിച്ചു.

വരുന്ന ശനിയാഴ്ച മാർച്ച് 26 നു വൈകുന്നേരം ആറ് മണി മുതൽ റ്റാമ്പാ - വാൽറിക്കോയിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന വിപുലമായ ഉദ്ഘാടന പരിപാടികളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. പ്രവേശനം തീർത്തും സൗജന്യമാണ്.