ബോളിവുഡ് താരം കജോളിനെ കണ്ട സന്തോഷം പങ്കുവച്ച് മലയാള നടി നിരഞ്ജന അനൂപ്. ഒരുപാട് നാളുകളായുള്ള ആഗ്രഹമായിരുന്നു കജോളിനെ നേരിട്ട് കാണണം എന്നത്. ഒടുവിൽ അതു സാധിച്ചു. തന്റെ പ്രിയ താരത്തെ നേരിട്ട് കണ്ടു എന്ന സത്യം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും നിരഞ്ജന പറയുന്നു. നടൻ പ്രകാശ് രാജിന്റെ ഭാര്യ പോണി പ്രകാശ് ആണ് കജോളിനൊപ്പം നിൽക്കുന്ന നിരഞ്ജനയുടെ ചിത്രത്തിന്റെ ഫോട്ടോഗ്രാഫർ.

കജോളിനെ നായികയാക്കി രേവതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ഈ കണ്ടുമുട്ടൽ. 'സലാം വെങ്കി' എന്നാണ് ചിത്രത്തിന്റെ പേര്. യഥാർഥ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കുന്ന ചിത്രം 'സുജാത' എന്ന അമ്മയുടെ കഥയാണ് പറയുന്നത്.

 
 
 
View this post on Instagram

A post shared by Niranjana Anoop (@niranjanaanoop99)

ജീവിതപ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന കഥാപാത്രമായാണ് കാജോൾ വേഷമിടുന്നത്. സമീർ അറോറയാണ് രചന നിർവഹിച്ചിരിക്കുന്നത്. ബിലീവ് പ്രൊഡക്ഷൻസ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സൂരജ് സിങ്, ശ്രദ്ധ അഗ്രവാൾ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.