- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഇന്ത്യൻ ഫാൻസ് ഫിയസ്റ്റ ഒരുക്കങ്ങൾ പൂർത്തിയായി
ദോഹ: ലോകകപ്പ് ആരവങ്ങൾക്ക് ആവേശം പകരാൻ എക്‌സ്പാറ്റ് സ്‌പോർട്ടീവ് സംഘടിപ്പിക്കുന്ന ഇന്ത്യൻ ഫാൻസ് ഫിയസ്റ്റ ഉത്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിതായി സംഘടകർ അറിയിച്ചു. മാർച്ച് 25 വെള്ളിയാഴ്ച വൈകുന്നേരം 3.30 മുതൽ മിസൈമീർ ഹാമിൽട്ടൻ ഇന്റർനാഷണൽ സ്‌കൂളിലാണ് ഫാൻസ് ഫിയസ്റ്റ ഉദ്ഘാടന പരിപാടികൾ നടക്കുക.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഖത്തർ ലോക കപ്പിലേക്ക് യോഗ്യത നേടിയ ഖത്തർ, ബെൽജിയം, ബ്രസീൽ, ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്, സ്‌പെയിൻ, ഡെന്മാർക്ക്, നെതർലന്റ്, ജർമ്മനി, സ്വിറ്റ്‌സർലന്റ്, ക്രൊയേഷ്യ, ഇറാൻ, സെർബിയ, സൗത്തുകൊറിയ ടീമുകളുടെ ജഴ്‌സിയിൽ ഖത്തറിലെ മുൻനിര പ്രവാസി ടീമുകൾ തമ്മിലേറ്റുമുട്ടും. സിറ്റി എക്‌സ്‌ചേഞ്ച്,മേറ്റ്‌സ് ഖത്തർ, അ ടു എസ്ഡ് ലയൻസ്,ഒറിക്‌സ് എഫ്. സി, എസ്ദാൻ എഫ്. സി, ഐ. സി. എ അലുംനി, ഫ്രൈഡേ എഫ്. സി, ന്യൂട്ടൻ എഫ്. സി തുടങ്ങിയ കരുത്തരരായ ടീമുകളാണ് കളത്തിലിറങ്ങുക.
വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ അഞ്ഞൂറിലധികം അധികം ആളുകൾ പങ്കെടുക്കുന്ന ഫാൻസ് പരേഡും കൾച്ചറൽ ഷോയും പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കും. ലോകകപ്പിന് ഇന്ത്യൻ സമൂഹത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഇന്ത്യൻ ടീം ജഴ്‌സിയിലും കളിക്കാർ പരേഡിൽ അണിനിരക്കും. കുട്ടികളുടെയും മുതിർന്നവരുടെയും നൃത്ത നൃത്യങ്ങളും അഭ്യാസ പ്രകടനങ്ങളും അരങ്ങേറും. ഉദ്ഘാടന പരിപാടിയിൽ കായിക, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ മത്സരങ്ങളും നടക്കും. ലോകകപ്പിന്റെ വേദിയായ എട്ട് സ്റ്റേഡിയങ്ങളിലേതെങ്കിലും ഒന്നിനോടൊപ്പം പകർത്തിയ സെൽഫിയോ സ്റ്റേഡിയങ്ങളുടെ പാശ്ചാത്തലത്തിൽ ഒറ്റയ്ക്കുള്ളതോ ഗ്രൂപ്പായോ എടുത്ത ഫോട്ടോകളോ മത്സരത്തിനായി സമർപ്പിക്കാം. മാർച്ച് 24 നുള്ളിൽ ലഭിക്കുന്നവയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവയ്ക്ക് ടൂർണ്ണമെന്റ് വേദിയിൽ വച്ച് സമ്മാനങ്ങൾ നൽകും.
ഫുട്ബാൾ ജിഗ്ലിങ് മത്സരം, ഖത്തർ ലോക കപ്പിലേക്ക് യോഗ്യത നേടിയ ടീമുകളുടെ ഫാൻസ് സോൺ, 5 മുതൽ 8 വയസ്സു വരെയുള്ള കുട്ടികൾക്കായി ക്രയോൺ കളറിങ്, 9 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്കായി പെൻസിൽ ഡ്രോയിങ്, 13 മുതൽ 16 വരെ പ്രായമുള്ളവർക്കായി വാട്ടർ കളറിങ് തുടങ്ങിയ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മത്സരങ്ങളുടെ വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി എക്‌സ്പാറ്റ് സ്‌പോർട്ടീവ് ഫേസ്‌ബുക്ക് പേജ് സന്ദർശിക്കാം.