- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
24 മണിക്കൂറിനിടെ 10 ലക്ഷം പാക്കേജിങ്; പുതിയ നേട്ടം കൈവരിച്ച് യൂണിയൻകോപ്
ദുബൈ: 24 മണിക്കൂറിനിടെ 10 ലക്ഷം പാക്കേജിങ് പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള ശേഷി യൂണിയൻ കോപിനുണ്ടെന്ന് ഓപ്പറേഷൻസ് മാനേജർ അയൂബ് മുഹമ്മദ് പറഞ്ഞു. ഫുഡ്, കൺസ്യൂമർ പാർസലുകൾ, വിവിധ തരത്തിലുള്ള ഗിഫ്റ്റുകൾ എന്നിങ്ങനെ എല്ലാ വിധത്തിലുമുള്ള പാക്കിങുകൾ ഉപഭോക്താക്കളുടെ താത്പര്യമനുസരിച്ചും അവർ ആവശ്യപ്പെടുന്ന സാധനങ്ങളും മെറ്റീരിയലുകളും ഉപയോഗിച്ചും പായ്ക്ക് ചെയ്യാൻ യൂണിയൻകോപിൽ സാധിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ ഇത്ര വലിയ അളവിലുള്ള പാക്കേജിങ് ശേഷി മേഖലയിലെ ഏറ്റവും വേഗമേറിയ പാക്കേജിങ് പ്രവർത്തനങ്ങളിലൊന്നായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു.
പാക്കേജിങ് ഉത്പന്നങ്ങളുടെയും സാധനങ്ങളുടെയും ആവശ്യകത മേഖലയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും കുറഞ്ഞ സമയത്തിനുള്ളിൽ പരമാവധി ഉത്പന്നങ്ങൾ ഫലപ്രദമായും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കിയും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും ചെലവ് കുറച്ചും പായ്ക്ക് ചെയ്യേണ്ടതിന്റെ ആവശ്യകത വർദ്ധിക്കുന്ന സാഹചര്യത്തിലുമാണ് ഇത്തരമൊരു പ്രഖ്യാപനം യൂണിയൻ കോപ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപനങ്ങൾ, കമ്പനികൾ, സാമൂഹിക സേവനം നടത്തുന്ന സംഘടനകൾ എന്നിങ്ങനെയുള്ളവയിൽ നിന്ന് ലഭിക്കുന്ന വലിയ ഓർഡറുകളുടെ സമയ നഷ്ടവും ചെലവും കുറയ്ക്കാനുള്ള യൂണിയൻ കോപിന്റെ ലക്ഷ്യത്തിലേക്കുള്ള വളരെ പ്രധാനപ്പെട്ട ചവിട്ടുപടിയാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ താത്പര്യങ്ങൾക്ക് അനുസൃതമായ നടപടി കൂടിയാണിത്.
കഴിവും അനുഭവ സമ്പത്തും മത്സര ക്ഷമതയുമുള്ള ജീവനക്കാരും ആധുനിക സാങ്കേതിക വിദ്യയും സംവിധാനങ്ങളും ഉഫയോഗിച്ച് ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനുള്ള നടപടികളും കാരണം എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും പ്രിയപ്പെട്ട ഷോപ്പിങ് കേന്ദ്രമായി യൂണിയൻ കോപ് മാറിയെന്നും അദ്ദേഹം പറഞ്ഞു. കമ്പനികളോ സ്ഥാപനങ്ങളോ വ്യക്തികളോ അങ്ങനെ ഏത് ഉപഭോക്താവിന് വേണ്ടിയായാലും പരമാവധി ഉത്പാദന ശേഷി ഉപയോഗിച്ച് 24 മണിക്കൂറിനിടെ 10 ലക്ഷം പാക്കേജിങ് പൂർത്തിയാക്കാൻ യൂണിയൻകോപിന് സാധിക്കും. പാക്കേജിങ് രംഗത്ത് പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനും ഈ രംഗത്തെ പ്രഥമ സ്ഥാനം കൈവരിക്കാനും യൂണിയൻകോപ് ലക്ഷ്യമിടുന്നു.
അടുത്തിടെ ഒരു ഉപഭോക്താവിന്റെ ഓർഡർ പ്രകാരം 2,00,000 പാർസലുകൾ 12 മണിക്കൂറിൽ താഴെ മാത്രമെടുത്ത് റെക്കോർഡ് വേഗത്തിൽ യുണിയൻകോപ് പൂർത്തിയാക്കിയ കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ജീവനക്കാരുടെ കാര്യക്ഷമതയാണ് ഇതിന് സഹായകമായത്. സാധനങ്ങൾ കൈമാറാമെന്ന് അറിയിച്ചിരുന്ന സമയത്തിന് മുമ്പേ ഉപഭോക്താവിന് ആവശ്യമായ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് പിഴവുകളില്ലാതെ അവ പൂർത്തിയാക്കി എത്തിക്കാൻ ഇതിലൂടെ സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.