- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിമോചന സമരമൊന്നും ഇനി ഇവിടെ നടക്കില്ല; ഇത് അടി കിട്ടേണ്ട സമരം'; കല്ലിന് ക്ഷാമമില്ല, മറ്റുസംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുമെന്നും കോടിയേരി
മലപ്പുറം: വിമോചന സമരമൊന്നും ഇനി ഇവിടെ നടക്കില്ലെന്നും ആ കാലം മാറിപ്പോയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ റെയിൽ സമരവുമായി ബന്ധപ്പെട്ടായിരുന്നു കോടിയേരിയുടെ പ്രതികരണം.
വിമോചന സമരം ഇവിടെ നടക്കാൻ പോകുന്നില്ല എന്നു തന്നെയാണ് ഞാൻ ഇന്നലെ പറഞ്ഞത്. അത് സംബന്ധിച്ച് എൻഎസ് എസ് ജനറൽ സെക്രട്ടറി ഇന്നലെ പ്രതികരിക്കുകയും ചെയ്തു. ഞങ്ങൾ ഈ സമരത്തിന് അനുകൂലവുമല്ല പ്രതികൂലവുമല്ല എന്നാണ് അവർ പറഞ്ഞത്. ആര് നുഴഞ്ഞു കയറിയാലും അവരുടെ ലക്ഷ്യം നടക്കാൻ പോകുന്നില്ല' - കോടിയേരി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ നടത്തിയത് തല്ല് കിട്ടേണ്ട സമരമാണ്. കളക്ടറേറ്റിന്റേയും സെക്രട്ടറിയേറ്റിന്റേയും ഉള്ളിൽ കയറി കല്ലിടുന്നു. ശരിക്കും അടി കിട്ടേണ്ട സമരാണ് നടത്തിയത്. പക്ഷേ പൊലീസ് സംയമനം പാലിച്ചു. ജനങ്ങൾക്കെതിരായ യുദ്ധമല്ല സർക്കാർ ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് പൊലീസ് സംയമനം പാലിച്ചതെന്നും കോടിയേരി വ്യക്തമാക്കി.
കല്ല് വേറെയും കിട്ടും. ഇവർ എടുത്തുകൊണ്ട് പോയെന്ന് കരുതി കല്ലിന് ക്ഷാമമില്ല. കേരളത്തിൽ കല്ലില്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന് കല്ലിടുകയും ചെയ്യും. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്നമാണെങ്കിൽ അത് പ്രത്യേകം പരിഗണിക്കാൻ സർക്കാർ സന്നദ്ധമാണ്. ഭൂമി നഷ്ടപ്പെടുന്ന ആളുകൾക്ക് നഷ്ടപരിഹാരം നൽകിയ ശേഷം മാത്രമേ ഏറ്റെടുക്കുകയുള്ളൂ. അതിന് മുമ്പ് ആരുടേയും ഭൂമി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ