- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തരിച്ച ഏജീസ് ഫുട്‌ബോൾ ടീം മുൻ ക്യാപ്റ്റൻ പി രവീന്ദ്രന് ആദരാഞ്ജലികൾ അർപ്പിച്ച് മന്ത്രി വി ശിവൻകുട്ടി
അന്തരിച്ച ഏജീസ് ഫുട്‌ബോൾ ടീം മുൻ ക്യാപ്റ്റൻ പി രവീന്ദ്രന് ആദരാഞ്ജലികൾ അർപ്പിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. ഫുട്ബാളിനെ ഹൃദയത്തോട് ചേർത്തുവെച്ച പ്രതിഭാധനനായ കളിക്കാരനാണ് പി രവീന്ദ്രനെന്ന് മന്ത്രി അനുസ്മരിച്ചു. തന്റെ വീടിന് ഫുട്ബാൾ ഹൗസ് എന്നാണ് രവീന്ദ്രൻ പേരിട്ടത്.ഫുട്‌ബോളിനോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം വെളിപ്പെടുത്തുന്നതാണ് ഇത്.അദ്ദേഹം മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരും ഈ രംഗത്തുള്ളവരും തന്നെയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Next Story