- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
യൂറോപ്പിൽ കോവിഡ് വ്യാപനം രൂക്ഷം, അമേരിക്കക്കാർ കരുതിയിരിക്കണമെന്നു മുന്നറിയിപ്പ്
വാഷിങ്ടൻ : യൂറോപ്പിൽ കോവിഡ് 19 വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കക്കാരോടു കരുതിയിരിക്കണമെന്നും എന്നാൽ പരിഭ്രാന്തരാകരുതെന്നും അമേരിക്കൻ സർജൻ ജനറൽ വിവേക് മൂർത്തി മുന്നറിയിപ്പു നൽകി. യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ ആഅ2 കോവിഡ് 19 വേരിയന്റ് കേസുകൾ വർധിച്ചുവരുന്നു. ഇതൊരിക്കലും നാം തള്ളികളയരുത്. അമേരിക്കയിലും ഇതു വ്യാപിക്കുന്നതിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷമായി അമേരിക്കയിൽ പതിനായിരങ്ങളുടെ മരണത്തിനിടയാക്കിയ കോവിഡ് വ്യാപനത്തിന്റെ ശക്തി കുറഞ്ഞുവരികയാണ്. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു വാക്സിനേഷനിലൂടേയും നമുക്ക് കോവിഡിനെ നിയന്ത്രിക്കാൻ കഴിഞ്ഞു. എന്നാൽ കോവിഡ് പൂർണ്ണമായി മാറിയെന്നു വിശ്വസിക്കാറായിട്ടില്ല.
അടുത്ത മാസങ്ങളിൽ വ്യാപനം വർധിക്കുന്നതിനോ കുറയുന്നതിനോ ഉള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. നമ്മുടെ ലക്ഷ്യം ആളുകളെ ആശുപത്രിയിൽ നിന്നും അകറ്റി നിർത്തുകയെന്നതാണ്. അവരുടെ ജീവൻ രക്ഷിക്കുകയും വേണം. വാക്സീൻ, ബൂസ്റ്റർ, ചികിത്സ എന്നിവയിൽ നാം ശ്രദ്ധിക്കണം. ഇത്രയും കാര്യങ്ങൾ നാം കൃത്യമായി ചെയ്താൽ കോവിഡ് വന്നാൽ പോലും അതിനെ അതിജീവിക്കുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വാരാന്ത്യം ഇത്തരത്തിലുള്ള മുന്നറിയിപ്പു ആന്റണി ഫൗച്ചിയും നൽകിയിരുന്നു. ഇരുവരും മറ്റൊരു കോവിഡ് തരംഗത്തിനുള്ള സാധ്യതകളാണു പ്രവചിച്ചിരിക്കുന്നത്.