ഫിലഡൽഫിയാ: സൗത്ത് ഫിലഡൽഫിയ ഇന്റർ‌സ്റ്റേറ്റ് 95 ൽ തിങ്കളാഴ്ച രാവിലെ ഒരു വഴിയാത്രക്കാരനെ സഹായിക്കുകയായിരുന്നു രണ്ടു പെൻസിൽവാനിയ സ്റ്റേറ്റ് ട്രൂപ്പർമാരെ അതിവേഗം വന്നിരുന്ന ഒരു വാഹനം ഇടിച്ചു തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റു ഇരുവരും വഴിയാത്രക്കാരനും പിന്നീട് മരിച്ചതായി അധികൃതർ അറിയിച്ചു.

മാർട്ടിൻ എഫ് മാക്ക് (33), ബ്രാൻഡൻ ടിഡിസിക്ക്(29) എന്നിവരാണ് മരിച്ച ട്രൂപ്പർമാർ. ഇവർ സഹായിച്ച വഴിയാത്രക്കാരനും മരിച്ചെങ്കിലും പേരുവിവരം പുറത്തുവിട്ടിട്ടില്ല.

ഐ.95 സൗത്തിൽ ഒരാൾ നടന്നുവരുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഇയാളെ സഹായിക്കാൻ സ്ഥലത്തെത്തിയത്. ഇയാളേയും കൂട്ടി പൊലീസ് വാഹനത്തിൽ മടങ്ങുന്നതിനിടയിൽ അതിവേഗം പാഞ്ഞുവന്നിരുന്ന വാഹനത്തിൽ മടങ്ങുന്നതിനിടയിൽ അതിവേഗം പാഞ്ഞുവന്നിരുന്ന കാറാണ് മൂന്നു പേരേയും ഇടിച്ചു വീഴ്‌ത്തിയത്. ഇവുരടെ വാഹനത്തിനും, കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിനുശേഷം കാർ ഓടിച്ചിരുന്ന സ്ത്രീ വാഹനം അവിടെ തന്നെ നിർത്തിയിരുന്നു.

സംഭവസ്ഥലത്തു ഓടിയെത്തിയവർ ട്രൂപ്പർമാർക്ക് സി.പി.ആർ. നൽകിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 141 കാഡറ്റ് ക്ലാസ്സിൽ നിന്നുള്ള ഗ്രാഡുവേററാണ് മാർട്ടി മാക്ക്, 161 കാഡറ്റ് ക്ലാസ്സിൽ നിന്നുള്ള ഗ്രാഡുവേറ്റാണ് ബ്രാൻഡൻ സിസിക്ക്. ഇരുവരും ഫിലഡൽഫിയ ട്രൂപ്പു കെ.പെട്രോൾ വിഭാഗത്തിൽ ജോലി ചെയ്തു വന്നവരായിരുന്നു.

ഗവർണ്ണർ ടോം വുൾഫ് ഇരുവരുടെയും വിയോഗത്തിൽ അനുശോചിക്കുകയും, സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും പതാക പകുതി താഴ്‌ത്തികെട്ടുന്നതിനും ഉത്തരവിട്ടു.