- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിർധന ദമ്പതികൾക്ക് സൗജന്യ ഐവിഎഫ് ചികിത്സ നൽകാൻ യുഎഇ
അബുദാബി: സ്വാഭാവിക ഗർഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്ന നിർധന ദമ്പതികൾക്ക് സൗജന്യ ഐവിഎഫ് ചികിത്സ നൽകാനൊരുങ്ങി യുഎഇ. എമിറേറ്റ്സ് റെഡ് ക്രസന്റ് അഥോറിറ്റിയും മുബാദല ഹെൽത്തും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഇതു സംബന്ധിച്ച കരാറിൽ റെഡ് ക്രസന്റ് ലോക്കൽ അഫയേഴ്സ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ സാലിം അൽ റഈസ് അൽ അമീരിയും യുണൈറ്റഡ് ഈസ്റ്റേൺ മെഡിക്കൽ സർവീസസ് മെഡിക്കൽ സിഇഒ മാജിദ് അബു സാന്റും ഒപ്പിട്ടു.
പദ്ധതി വഴി തെരഞ്ഞെടുക്കപ്പെടുന്ന ദമ്പതികൾക്ക് യുഎഇയിൽ ഉടനീളമുള്ള ഹെൽത്ത് പ്ലസ് ഫെർട്ടിലിറ്റി ക്ലിനിക്, സാറ്റലൈറ്റ് ക്ലിനിക് എന്നിവിടങ്ങളിൽ ചികിത്സ ലഭിക്കും. കുറഞ്ഞ വരുമാനമുള്ള ദമ്പതികൾ ആവശ്യമായ രേഖകൾ ഉൾപ്പെടെ റെഡ് ക്രസന്റിൽ അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സ്വീകരിച്ചാൽ ചികിത്സയ്ക്കായി മുബാദല ഹെൽത്തിന് റഫർ ചെയ്യും. ഇവർ അനുവദിക്കുന്ന സമയത്ത് അടുത്തുള്ള ഹെൽത്ത് പ്ലസ് കേന്ദ്രത്തിലെത്തി ഐവിഎഫ് ഫിസിഷ്യനെ കണ്ട് ചികിത്സ ആരംഭിക്കാം. ചികിത്സാ ചെലവ് റെഡ് ക്രസന്റാണ് വഹിക്കുക.




