- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നടൻ ചിമ്പുവിന്റെ കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറിടിച്ച് യാചകൻ മരിച്ചു; ഡ്രൈവർ അറസ്റ്റിൽ
ചെന്നൈന്മ തമിഴ് നടൻ ചിമ്പുവിന്റെ അച്ഛനും നടനും സംവിധായകനുമായ ടി.രാജേന്ദറും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യാചകൻ മരിച്ചു. മുനുസ്വാമി (70) എന്നയാളാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ഡ്രൈവർ ശെൽവത്തെ പാണ്ടിബസാർ പൊലീസ് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടു.
ചെന്നൈ തേനാംപേട്ടിലെ ഇളങ്കോവൻ റോഡിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. റോഡിലെ വളവ് തിരിയുന്നതിനിടെ മുട്ടിലിഴഞ്ഞു റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച മുനുസ്വാമിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി.
കുറച്ചു ദൂരം മുന്നോട്ടുപോയ ശേഷമാണു കാർ നിർത്തിയത്. മുനുസ്വാമിയെ ഉടൻ തന്നെ റോയപ്പേട്ട സർക്കാർ ആശുപത്രിയിലെത്തിച്ചെത്തിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു.
Next Story




