- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവോവാക്‌സ് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി
ന്യൂഡൽഹി: മുതിർന്നവർക്ക് ബൂസ്റ്റർഡോസായി 'കോവോവാക്‌സ്' നൽകുന്നതിന് മുന്നോടിയായുള്ള മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡി.സി.ജി.ഐ) പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി നൽകി.
മൂന്ന് മാസം മുമ്പ് കോവാക്‌സിൻ അല്ലെങ്കിൽ കോവിഷീൽഡ് രണ്ട് ഡോസും എടുത്തവർക്ക് ബൂസ്റ്റർ ഡോസായി കോവോവാക്‌സ് പരീക്ഷണത്തിന് കേന്ദ്ര വിദഗ്ധസമിതി ശിപാർശ ചെയ്തിരുന്നു. അടിയന്തര ആവശ്യത്തിനും 12-17 പ്രായക്കാർക്ക് ഉപാധികൾക്ക് വിധേയമായും കോവോവാക്‌സ് നൽകാൻ രാജ്യത്ത് അനുമതിയുണ്ട്.
അതേസമയം, സമ്പൂർണ വാക്‌സിൻ യജ്ഞത്തിൽ കോവോവാക്‌സ് ഉൾപ്പെടുത്തിയിട്ടില്ല. കോവിഷീൽഡ് വാക്‌സിൻ നിർമ്മാതാക്കളായ പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ പ്രകാശ് സിങ്ങാണ് കോവോവാക്‌സ് പരീക്ഷണത്തിന് അനുമതി തേടി സർക്കാറിനെ സമീപിച്ചത്.
Next Story




