ങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുകയാണ് പാരീസ് ട്രാൻസ്‌പോർട്ട് ജീവനക്കാർ. വെള്ളിയാഴ്ച മുതൽ്' പണിമുടക്കിന് ആഹ്വാനം ചെയ്തതോടെ രാജ്യത്തെ യാത്രക്കാർക്ക് പൊതുഗതാഗതങ്ങളെ ആശ്രയിക്കാൻ കഴിയില്ല.നഗരത്തിലെ RATP ശൃംഖലയിലെ തൊഴിലാളികൾ മെയ് 18 ന് ഒരു ദിവസത്തെ പണിമുടക്ക് നടത്തിയത് മെട്രോ, ബസ്, ട്രാം സർവീസുകൾ നിർത്തിവക്കാൻ കാരണമായിരുന്നു.

ഇതിന് പിന്നാലെയാണ് നാളെ 25 വെള്ളിയാഴ്ച മറ്റൊരു പണിമുടക്കിന് യൂണിയൻ ആഹ്വാനം ചെയ്തിരിക്കുന്നത്., എന്നാൽ ഇത്തവണ യൂണിയനുകൾ നൽകിയ പണിമുടക്ക് നോട്ടീസ് പ്രകാരം 'അനിശ്ചിതകാല പണിമുടക്ക് ആണ് നേരിടേണ്ടിവരുക. തങ്ങളുടെ വേതനം കൂട്ടിയില്ലെങ്കിൽ ജീവതച്ചെലവ് പ്രതിസന്ധിയിലാകുമെന്നാണ് തൊഴിലാളികൾ പറയുന്നത്. വേതന വർദ്ധനവും തൊഴിൽ സാഹചര്യവും മെച്ചപ്പെട്ടുത്തണമെന്നാണ് പ്രധാന ആവശ്യമായി യൂണിയൻ മുന്നോട്ട് വക്കുന്നത്.

പണിമുടക്കിൽ നഗരത്തിലെ പകുതിയിലധികം മെട്രോ ലൈനുകളും പൂർണ്ണമായും തടസ്സപ്പെടാനാണ് സാധ്യത, ബസ്, ട്രാം സേവനങ്ങളെയും സാരമായി ബാധിക്കും. പാരീസിനെ ചാൾസ് ഡി ഗല്ലെ, ഓർലി വിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കുന്ന RER ലൈൻ എ, ലൈൻ ബി എന്നിവയും തടസ്സപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.ബാക്കി RER ലൈനുകളും ട്രാൻസിലിയൻ സബർബൻ ട്രെയിൻ സർവീസും RATP-നേക്കാൾ SNCF ആണ് പ്രവർത്തിപ്പിക്കുന്നത്, അതിനാൽ അത് ബാധിക്കില്ല.