- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഔട്ട്ഡോറിൽ മാസ്‌ക് നിർബന്ധമില്ല; വാക്സിൻ പാസുകളും ഒഴിവാക്കി; ഒത്തുചേരലിനുള്ള നിയന്ത്രണങ്ങളും നീക്കി; ന്യൂസിലന്റിലെ കോവിഡ് മാനദണ്ഡങ്ങളിൽ ഏപ്രിൽ നാല് മുതൽ ഇളവുകൾ
ന്യൂസിലാന്റിലെ കോവിഡ് നിയന്ത്രണങ്ങളിൽ പ്രധാനമന്ത്രി ഇളവുകൾ പ്രഖ്യാപിച്ചു. ഔട്ട്‌ഡോർ ക്രമീകരണങ്ങളിലെ മാസ്‌ക് നിബന്ധന ഒഴിവാക്കുക,എല്ലാ ഒത്തുചേരൽ നിയന്ത്രണങ്ങളും എടുത്തുകളയുക, വാക്സിൻ പാസുകൾ ഒഴിവാക്കുക, ചില തൊഴിലാളികൾക്കുള്ള വാക്സിൻ നിർദ്ദേശങ്ങൾ നീക്കം ചെയ്യുക എന്നിവയാണ് പ്രധാന മാറ്റങ്ങൾ.ഒത്തുചേരലിനുള്ള ഇളവുകൾ 25 ന് രാത്രി 11.59 ന് പ്രാബല്യത്തിൽ വരും.
റെഡ് ട്രാഫിക് സിഗ്നൽ പ്രകാരം ഇൻഡോർ പരിധികൾ 100 ൽ നിന്ന് 200 ആയി ഉയർത്തുന്നതും ഉൾപ്പെടും.വയോജന പരിചരണം, അതിർത്തിയിലെ തൊഴിലാളികൾ എന്നിവ ഒഴികെയുള്ള എല്ലാ ജോലിക്കാർക്കുമുള്ള വാക്സിൻ ഉത്തരവുകളും നീക്കം ചെയ്യും.
അതായത് ഏപ്രിൽ 4 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങൾ പ്രകാരം, പൊലീസിലോ പ്രതിരോധ സേനയിലോ വിദ്യാഭ്യാസത്തിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ഇനി ഇരട്ട വാക്‌സിനേഷൻ ആവശ്യമില്ല.
Next Story