ക്യൂബെക്കിൽ ഒരു ഇലക്ട്രിക് വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മുമ്പ് നല്കിവരുന്ന റിബേറ്റ് വെട്ടിക്കുറയ്ക്കാൻ ഫെഡറൽ ബഡ്ജറ്റിൽ തീരുമാനം.ചൊവ്വാഴ്ചത്തെ ബജറ്റ് പുതിയ സമ്പൂർണ ഇലക്ട്രിക് കാർ വാങ്ങലുകൾക്കുള്ള സബ്സിഡി 8,000 മുതൽ 7,000 ഡോളർ ആയും ഉപയോഗിച്ച സമ്പൂർണ ഇലക്ട്രിക് കാറുകൾക്ക് 4,000-ൽ നിന്ന് 3,500 ഡോളർ ആയും വെട്ടിക്കുറയ്ക്കണമെന്നാണ് പ്രഖ്യാപിച്ചത്.

2030 ഓടെ 1.5 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ കൂടി നിരത്തിലിറക്കാൻ ആഗ്രഹിക്കുന്നുവെന്ന് സർക്കാർ പറഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം ഏപ്രിൽ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിലാവും.

എന്നാൽ റിബേറ്റ് വെട്ടിക്കുറയ്ക്കുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാന്റ് കുറയ്ക്കുമെന്ന് ഒരു വിഭാഗം അറിയി്ച്ചു.