ഴിഞ്ഞ ദിവസം ഡാർവിനിൽ അപ്രതീക്ഷിതമായി മരണം വിളിച്ച ഡിഎംഎ പ്രസിഡൻ്‌റ് കൂടിയായ ടോമി ജേക്കബിന്റെ മൃതദേഹം നാളെ പൊതുദര്ശനത്തിനു വെയ്ക്കും. രാവിലെ10 മണീ മുതൽ 12 .30 വരെ കരാമ ഹോളി ഫാമിലി കാതോലിക് പള്ളിയിൽ ആണ് പൊതുദര്ശനത്തിനു വെയ്ക്കുക.

ശവസംസ്‌കാര ശുശ്രുഷയുടെ ഒന്നാം ഭാഗം ഇവിടെ പൂർത്തീകരിച്ചു മൃതദേഹം നാട്ടിൽ കൊണ്ടുപോകാനാണ് തീരുമാനം. ഡാർവിൻ മലയാളി അസോസിയേഷൻ ക്രമീകരിക്കുന്ന ഈ ചടങ്ങിൽ ധാരാളം പേർക്ക് വന്നു കാണുവാനും അനുശോചനം രേഖപ്പെടുത്താനും ഉള്ള അവസരം ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്‌ച്ച വൈകിട്ട് വീട്ടിൽ കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്. അയർലണ്ടിൽ നിന്നും ഓസ്ട്രേലിയയിൽ എത്തി കഴിഞ്ഞ പത്തു വർഷത്തിൽ അധികമായി ഡാർവിനിൽ താമസിച്ചു വരികയായിരുന്നു.കോതമംഗലം സ്വദേശിയായ അദ്ദേഹം പാമസ്റ്റൺ റീജിയണൽ ഹോസ്പിറ്റൽ ജീവനക്കാരൻ ആയിരുന്നു. മൃതദേഹം ഓസ്ട്രേലിയൻ സർക്കാരിന്റെ നടപടികൾക്ക് ശേഷം നാട്ടിൽ സംസകരിക്കുവാനാണ് തീരുമാനം.

എല്ലാവര്ക്കും പ്രിയങ്കരനായിരുന്ന ടോമി ജേക്കബിന്റെ വിയോഗം മലയാളികളെ മാത്രമല്ല മറ്റു ദേശക്കാരെയും കണ്ണീരിലാഴ്‌ത്തി. മികച്ച സംഘാടകൻ ആയിരുന്ന ടോമി ജേക്കബ്, മ്യൂസിക്, ഫോട്ടോഗ്രാഫി, വിഡിയോഗ്രാഫി, ഷോർട് ഫിലിം, മ്യൂസിക് ആൽബം, തുടങ്ങിയ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച ഒരു ബഹുമുഖ പ്രതിഭ ആയിരുന്നു. അദ്ദേഹത്തിന്റെ വേർപാട് ഡാർവിൻ ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

അദ്ദേഹം വര്ഷങ്ങളായി 'തേർഡ് ഐ ഷൂട്ട് ആൻഡ് എഡിറ്റ്' എന്ന സ്വന്തം ചാനലിൽ ഷോർട് ഫിലിം റിലീസ് ചെയ്തു അതിൽ നിന്നുള്ള വരുമാനം കേരളത്തിലെ നിർധന രോഗികളുടെ ചികിത്സക്കായി സംഭാവന ചെയ്യാറുണ്ടയിരുന്നു. ഭാര്യ എൽസി ടോമി റോയൽ ഡാർവിൻ ഹോസ്പിറ്റലിൽ ക്ലിനിക്കൽ നേഴ്‌സ്.

മക്കൾ - ബേസിൽ,ബെസ്ന, ബെസ്റ്റാ(വിദ്യാർത്ഥികൾ).കോതമംഗലം കീരംപാറ തറവാട്ടത്തിൽ കുടുംബാംഗമാണ് ടോമി ജേക്കബ്. സഹോദരങ്ങൾ, പരേതനായ റോയ് ജേക്കബ്, ബിജു ജേക്കബ്.